5ജിയിലേക്ക് മാറിയാലും ഗുണനിലവാരം ഉറപ്പാക്കണം; ടെലികോം സേവനദാതാക്കക്കളോട് ട്രായ്
|സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അടിയന്തര നടപടികൾ വേണം
ടെലികോം സേവനദാതാക്കൾക്ക് നിർദേശങ്ങളുമായി ട്രായ്. 5 ജിയിലേയ്ക്ക് മാറുമ്പോൾ കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുത്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ അടിയന്തര നടപടികൾ വേണം. നെറ്റ് വർക്ക് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ട്രായ് നിർദ്ദേശിച്ചു.
സംഭാഷണം സുവ്യക്തമാണെന്ന് ഉറപ്പാക്കാൻ മുഴുവൻ സമയ ആഭ്യന്തര നിരീക്ഷണ സംവിധാനം വേണം എന്നും ട്രായ് നിർദ്ദേശിച്ചു. കോൾ ഡ്രോപ്പുകളെക്കുറിച്ചുള്ള പരാതികൾ ചർച്ച ചെയ്യാൻ ടെലികോം കമ്പനികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ട്രായിയുടെ നിർദ്ദേശം. കോൾ ഡ്രോപ്പുകളെക്കുറിച്ചുള്ള സംസ്ഥാനതല ഡാറ്റ റിപ്പോർട്ട് ചെയ്യാൻ ടെലികോം കമ്പനികളോട് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.
റെഗുലേറ്റർ സേവന ഗുണനിലവാര മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് യോഗത്തിൽ അധ്യക്ഷനായ ട്രായ് മേധാവി പി ഡി വഗേല മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഉടൻ തന്നെ സംസ്ഥാന തലത്തിലും കോൾ ഡ്രോപ്പ് ഡാറ്റ നിരീക്ഷിക്കുമെന്ന് ട്രായ് അറിയിച്ചു.