Tech
ക്രിയേറ്റേഴ്സിന് പണം നൽകുമെന്ന് ട്വിറ്റർ
Tech

ക്രിയേറ്റേഴ്സിന് പണം നൽകുമെന്ന് ട്വിറ്റർ

Web Desk
|
12 Jun 2023 3:30 PM GMT

വെരിഫൈഡ് ക്രിയേറ്റേഴ്സിന് മാത്രമേ പണം ലഭിക്കുകയുള്ളു

യുട്യൂബിനും ഫേസ്ബുക്കിനും പിന്നാലെ ക്രിയേറ്റേഴ്സിന് പണം നൽകാനൊരുങ്ങി ട്വിറ്റർ. ക്രിയേറ്റേഴ്സിന്റെ പേജിൽ വരുന്ന പരസ്യങ്ങൾക്ക് പണം നൽകുമെന്നും ഇതിനായി അഞ്ച് മില്യൺ ഡോളർ വകയിരുത്തിയിട്ടുണ്ടെന്നും ട്വിറ്റർ മേധാവി ഇലോൺ മസ്‌ക് അറിയിച്ചു.

എന്നാൽ വെരിഫൈഡ് ക്രിയേറ്റേഴ്സിന് മാത്രമേ പണം ലഭിക്കുകയുള്ളു, വെരിഫൈഡ് അക്കൗണ്ടിൽ വരുന്ന പരസ്യങ്ങൾ മാത്രമേ ട്വിറ്റർ ഇതിനായി പരിഗണിക്കുകയുള്ളു.

'ക്രിയേറ്റേഴ്സ് നിർബന്ധമായും വെരിഫൈഡ് ആയിരിക്കണം, വെരിഫൈഡ് ഉപയോക്താക്കൾക്ക് മാത്രമേ പരസ്യം നൽകുകയുള്ളു' ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.

Related Tags :
Similar Posts