Tech
ബിസിനസ് അക്കൗണ്ടുകളിൽ ക്വിക്ക് ആക്ഷൻ ബാർ ഫീച്ചർ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്
Tech

ബിസിനസ് അക്കൗണ്ടുകളിൽ 'ക്വിക്ക് ആക്ഷൻ ബാർ' ഫീച്ചർ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

Web Desk
|
23 Oct 2023 11:45 AM GMT

ഈ ഫീച്ചറിലൂടെ ഉപയോക്താവിന് തങ്ങളുടെ ബിസിനസിന്റെ വിസിബിലിറ്റി നിലനിർത്താനും ബിസിനസിന് വേണ്ടിയുള്ള സമയവും അധ്വാനവും ലാഭിക്കാനും സാധിക്കും

ഉപയോക്താക്കളെ വ്യത്യസ്ത പ്രവർത്തികൾ വളരെ വേഗത്തിൽ ചെയ്യാൻ സഹായിക്കുന്ന 'ക്വിക്ക് ആക്ഷൻ ബാർ' ഫീച്ചർ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഈ ഫീച്ചറിന്റെ സഹായത്തോടെ ഉപയോക്താവിന് ഓഡർ ചെയ്യുക, വളരെ പെട്ടെന്ന് മറുപടികൾ നൽകുക, കാറ്റലോഗിൽ നിന്ന് പ്രൊഡക്ടുകൾ അയക്കുക തുടങ്ങി നിരവധി സേവനങ്ങളാണ് ലഭ്യമാവുക,

ചാറ്റ് സെക്ഷനിലെ മൈക്രോഫോൺ ബട്ടണ് മുകളിൽ പുതുതായി പ്രത്യക്ഷപ്പെടുന്ന ഐക്കൺ വഴി ക്വിക്ക് ആക്ഷൻ ബാറിലേക്ക് പ്രവേശിക്കാൻ സാധിക്കും. ഇതിലൂടെ വാട്‌സ്ആപ്പ് ബിസിനസ്സ് ഉപയോക്താക്കൾക്ക് അവരുടെ കസ്റ്റമേഴ്‌സുമായുള്ള സംവേദനം വളരെ എളുപ്പമാക്കുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ഫീച്ചറിലൂടെ ഉപയോക്താവിന് തങ്ങളുടെ ബിസിനസിന്റെ വിസിബിലിറ്റി നിലനിർത്താനും ബിസിനസിന് വേണ്ടിയുള്ള സമയവും അധ്വാനവും ലാഭിക്കാനും സാധിക്കും.

നിലവിൽ ഈ ബീറ്റാ ടെസ്റ്റേഴ്‌സിന് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. വൈകാതെ ഇത് കൂടുതൽ പേരിലേക്ക് എത്തിയേക്കും. അടുത്തിടെ വ്യത്യതസ്ത പെയ്‌മെന്റ് രീതികളിലുടെ ഇടപാടുകൾ നടത്താവുന്ന ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിലൂടെ വാട്‌സ്അപ്പ് ഉപയോക്താക്കൾക്ക് വ്യത്യസ്ത യു.പി.ഐ ആപ്പുകൾ വഴിയും ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയുപയോയോഗിച്ചും ഇടപാട് നടത്താൻ സാധിക്കും. ഇതിനായി പേയു, റാസർപേ എന്നീ ഓൺലൈൻ പെയ്‌മെന്റ് കമ്പനികളുമായി വാട്‌സ്ആപ്പ് കരാറിലെത്തിയിരുന്നു.

Similar Posts