മറ്റൊരു ആപ്പ് വേണ്ട; സ്റ്റിക്കറുകളുണ്ടാക്കാനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ്
|മുൻപ് ഗാലറിയിൽനിന്നും അല്ലെങ്കിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകളിൽനിന്നും സൃഷ്ടിച്ചു അപ്ലോഡ് ചെയ്യണമായിരുന്നു
ന്യൂയോര്‍ക്ക്: ഫോട്ടോകളിൽനിന്നും സ്റ്റിക്കറുകൾ നിർമിക്കുന്നതിനും പങ്കിടുന്നതിനുമുള്ള ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ സ്റ്റിക്കറുകള്‍ നിര്‍മിച്ച് പങ്കുവെക്കാന്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും.
മുൻപ് ഗാലറിയിൽനിന്നും അല്ലെങ്കിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകളിൽനിന്നും സൃഷ്ടിച്ചു അപ്ലോഡ് ചെയ്യണമായിരുന്നു. ചാറ്റുകളെ കുടുതല്‍ രസകരമാക്കി മാറ്റാന്‍ സഹായിക്കുന്ന ഫീച്ചറുകളിലൊന്നാണ് സ്റ്റിക്കറുകള്‍.
ഐഒഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിലായിരിക്കും ഈ സംവിധാനം ഉണ്ടായിരിക്കുക. ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായി ഈ ഫീച്ചറിന്റെ ലഭ്യത വാട്സ്ആപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ഓട്ടോക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം കഴിയും. ഇങ്ങനെ നിര്‍മിച്ച് അയക്കുന്ന സ്റ്റിക്കറുകള്‍ സ്റ്റിക്കര്‍ ട്രേയില്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടും. ഇത് പിന്നീട് എപ്പോള്‍ വേണമെങ്കിലും പങ്കുവെക്കാം. ഇതിനായുള്ള ഓപ്ഷൻ സെറ്റിങ്‌സിൽ ഉണ്ടാകും.
Summary-WhatsApp is rolling out an in-app tool for making custom stickers