Tech
ഫോൺ വിളിക്കാനോ മെസേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്
Tech

ഫോൺ വിളിക്കാനോ മെസേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

Web Desk
|
8 April 2022 1:57 PM GMT

വാട്‌സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ ആപ്പിന്റെ 2.22.8.11 പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്

പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന മെസേജിങ് ആപ്പാണ് വാട്‌സാപ്പ്. കൂടുതൽ സൗകര്യപ്രദമായി മെസേജ് അയക്കാനും ഫോൺ വിളിക്കാനും വീഡിയോ കോളുമെല്ലാം സാധാരണക്കാരന് പോലും സാധ്യമാകുന്ന നിലയിൽ എത്തിച്ചതിൽ വാട്‌സാപ്പിന്റെ പങ്ക് വളരെ വലുതാണ്.

ഇപ്പോൾ നമ്മുടെ കൂടുതൽ സന്ദേശങ്ങളും നടക്കുന്നത് വാട്‌സാപ്പ് വഴിയാണ്. അതിൽ തന്നെ പുതിയതായി പരിചയപെടുന്നവരും അപരിചതരും ഉൾപെടും. ഇവർക്ക് വാട്ട്‌സാപ്പിൽ മെസേജ് അയക്കണമെങ്കിൽ നമ്പർ സേവ് ചെയ്താൽ മാത്രമേ സാധിച്ചിരുന്നുള്ളു. എന്നാൽ വാട്‌സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ ഈ പ്രശ്‌നത്തെ മറികടക്കുന്നതാണ്.

ഇനി മുതൽ ഒരാളുടെ നമ്പർ ഫോണിൽ സേവ് ചെയ്യാതെ തന്നെ ആ നമ്പറിലേക്ക് മെസേജ് ചെയ്യാൻ സാധിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കാനാണ് ഇങ്ങനെയൊരു ഫീച്ചർ വാട്‌സാപ്പ് അവതരിപ്പിക്കുന്നത്. വാട്‌സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ ആപ്പിന്റെ 2.22.8.11 പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്.

ഈ ഫീച്ചർ ഇപ്പോഴും പരീക്ഷണത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ഈ അടുത്ത് ഇത് ലഭ്യമാക്കാൻ സാധ്യതയില്ല.

Related Tags :
Similar Posts