ഇനി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ആരും അറിയാതെ 'എക്സിറ്റ്' അടിക്കാം, പുതിയ സംവിധാനം ഉടന്‍...
|പുതിയം സംവിധാനം വൈകാതെ തന്നെ ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഇനി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും നിശബ്ദമായി ഇറങ്ങി പോകാം. നിലവില്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും എക്സിറ്റ് അടിക്കുമ്പോള്‍ ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്കെല്ലാം ഗ്രൂപ്പില്‍ നിന്നും പുറത്തുപോയതിന്‍റെ ഓട്ടോമേറ്റഡ് നോട്ടിഫിക്കേഷന്‍ ലഭിക്കാറുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇനി ഗ്രൂപ്പ് അംഗങ്ങള്‍ ആരും തന്നെ ഗ്രൂപ്പിന് പുറത്ത് പോയ കാര്യം അറിയില്ല. ഗ്രൂപ്പ് അഡ്മിന് മാത്രമായിരിക്കും പുറത്തുപോയ അംഗത്തെ തിരിച്ചറിയാന്‍ സാധിക്കുക. വാട്ട്സ് ആപ്പ് ബീറ്റ ട്രാക്കര്‍ ആയ WABetaInfo ആണ് പുതിയ സംവിധാനത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ചത്.
വാട്ട്സ് ആപ്പ് ഡെസ്ക് ടോപ്പ് ബീറ്റ പതിപ്പിലെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് പുതിയ സംവിധാനത്തിന്‍റെ പ്രവര്‍ത്തനം വാട്ട്സ് ആപ്പ് വിവരിക്കുന്നത്. ഗ്രൂപ്പിന് പുറത്തുപോകുന്ന വ്യക്തിക്ക് 'ഗ്രൂപ്പ് അഡ്മിന് മാത്രമേ പുറത്തുപോയ കാര്യം മനസ്സിലാവൂ' എന്ന സന്ദേശമായിരിക്കും ആദ്യം ലഭിക്കുക. തുടര്‍ന്ന് ഉപയോക്താവിന് സ്വന്തം താല്‍പര്യ പ്രകാരം ഗ്രൂപ്പിന് പുറത്തുകടക്കാം. പുതിയം സംവിധാനം വൈകാതെ തന്നെ ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെ സമയം പുതിയ ഫീച്ചര്‍ എന്നുമുതല്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
WhatsApp Spotted Bringing Ability to Silently Exit Groups