മെസ്സേജ് ഡിലീറ്റ് ചെയ്യാൻ ഇനി കൂടുതൽ സമയം; 'ഡിലീറ്റ് ഫോർ എവരിവൺ' സമയപരിധി നീട്ടി വാട്‌സ്ആപ്പ്
|സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ ഇനിമുതൽ ചിത്രങ്ങളും വീഡിയോയും മാത്രമല്ല ഓഡിയോയും നൽകാൻ സാധിച്ചേക്കും.
അടുത്തിടെയായി നിരവധി മാറ്റങ്ങൾക്ക് വേദിയാവുകയാണ് വാട്‌സ്ആപ്പ് മെസേജിങ് ആപ്പ്. മെസ്സേജുകൾക്ക് നൽകാവുന്ന ഇമോജി റിയാക്ഷൻ അടുത്തിടെ വാട്ട്‌സ്ആപ്പ് വിപുലീകരിച്ചിരുന്നു. ഇപ്പോഴിതാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ സമയപരിധി നീട്ടുന്നു. നിലവില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ സവിശേഷതയുടെ സമയ പരിധി ഒരു മണിക്കൂറും എട്ട് മിനിറ്റും 15 സെക്കന്റുമായിരുന്നു. എന്നാല്‍ വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ അപ്ഡേറ്റ് ലഭിച്ചവര്‍ക്ക് രണ്ട് ദിവസവും 12 മണിക്കൂറിനുള്ളില്‍ ഈ സവിശേഷത ഉപയോഗിക്കാം.
മറ്റൊരു അപ്ഡേറ്റും വാട്‌സ്ആപ്പിൽ വരുന്നുണ്ടെന്നാണ് റിപ്പോർട്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിലാണ് പുതിയ മാറ്റം. സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ ഇനിമുതൽ ചിത്രങ്ങളും വീഡിയോയും മാത്രമല്ല ഓഡിയോയും നൽകാൻ സാധിച്ചേക്കും. വോയിസ് സ്റ്റാറ്റസ് എന്ന പേരിലാണ് വാട്ട്‌സ്ആപ്പ് ഇത് അവതരിപ്പിക്കുന്നത്.
വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ വേർഷനിലായിരിക്കും പുതിയ സവിശേഷതകൾ ആദ്യം അവതരിപ്പിക്കുക. ഇതിനായി പുതിയ ഐക്കണുമുണ്ടാകും. ഉപഭോക്താവ് തിരഞ്ഞെടുക്കുന്നവർക്ക് മാത്രമായിരിക്കും ഇത് കേൾക്കാൻ സാധിക്കുക. പ്രൈവസി സെറ്റിങ്‌സിലുള്ള ഓപ്ഷൻ തെരഞ്ഞെടുത്താൽ മതി. ചിത്രങ്ങളും വീഡിയോകളും പോലെ വോയിസും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായിരിക്കും. എന്നു മുതൽ സവിശേഷത ലഭ്യമാകുമെന്നും ഔദ്യോഗിക വിവരമില്ല. വാട്‌സ്ആപ്പ് ഉപയോഗിക്കാനാവും.