Tech
ബാങ്ക് ബാലൻസല്ല തലച്ചോറാണ് തന്നെ വീഴ്ത്തിയത്;ഇലോൺ മസ്‌കും ഓസ്‌ട്രേലിയൻ നടിയും പ്രണയത്തിൽ
Tech

'ബാങ്ക് ബാലൻസല്ല തലച്ചോറാണ് തന്നെ വീഴ്ത്തിയത്';ഇലോൺ മസ്‌കും ഓസ്‌ട്രേലിയൻ നടിയും പ്രണയത്തിൽ

Web Desk
|
21 Feb 2022 12:54 PM GMT

ലോസ് ഏഞ്ചൽസിൽ ഇവർ മസ്‌കിന്റെ പ്രൈവറ്റ് ജെറ്റിൽ നിന്ന് ഇറങ്ങി പോവുന്നത് കണ്ടതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാവാൻ കാരണം

2021 ൽ ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്‌ക് 27 കാരിയായ ഓസ്ട്രേലിയൻ നടി നടാഷ ബസെറ്റുമായി ഡേറ്റിങിലാണെന്ന് റിപ്പോർട്ട്.'ബാങ്ക് ബാലൻസ് കണ്ടിട്ടല്ല, 50 കാരന്റെ തലച്ചോറാണ് തന്നെ വീഴ്ത്തിയത്' എന്നാണ് ഇത് സംബന്ധിച്ച് നടാഷ പറഞ്ഞതെന്ന് ഡെയ്ലി മെയ്ൽ റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ മസ്‌കിനൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിൽ നടാഷയും ഉണ്ടായിരുന്നു. ലോസ് ഏഞ്ചൽസിൽ ഇവർ മസ്‌കിന്റെ പ്രൈവറ്റ് ജെറ്റിൽ നിന്ന് ഇറങ്ങി പോവുന്നത് കണ്ടതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാവാൻ കാരണം.

ഇരുവരും നേരത്തെ സുഹൃത്തുക്കൾ ആയിരുന്നുവെന്നും മുൻ കാമുകി കനേഡിയൻ ഗായികയായ ഗ്രൈംസുമായി പിരിഞ്ഞതിന് ശേഷമാണ് നടാഷയുമായി പ്രണയത്തിലായതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗ്രൈംസ് എന്നറിയപ്പെടുന്ന ക്ലെയർ ബൗച്ചറിൽ മസ്‌കിന് ഒരു വയസുള്ള മകനുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വേർപിരിഞ്ഞത്.

ഗായകൻ എൽവിസ് പ്രെസ്ലിയുടെ ആദ്യ കാമുകിയായാണ് നടാഷ ഇതിന് മുമ്പ് വാർത്തകളിൽ ഇടം പിടിച്ചിരുന്നത്. ജസ്റ്റിൻ മസ്‌ക് ആണ് ഇലോൺ മസ്‌കിന്റെ ആദ്യ ഭാര്യ. 2008 ൽ ഇവരുമായി വേർപിരിഞ്ഞ മസ്‌ക് പിന്നീട് ബ്രിട്ടീഷ് നടി തലൂലാ റിലേയെ രണ്ട് തവണ വിവാഹം ചെയ്യുകയും വേർപിരിയുകയും ചെയ്തു.

Related Tags :
Similar Posts