Tech
പ്രീമിയം ഉപയോക്താക്കൾക്ക് ഗവൺമെന്റ് ഐഡി വെരിഫിക്കേഷൻ അവതരിപ്പിച്ച് എക്‌സ്
Tech

പ്രീമിയം ഉപയോക്താക്കൾക്ക് ഗവൺമെന്റ് ഐഡി വെരിഫിക്കേഷൻ അവതരിപ്പിച്ച് എക്‌സ്

Web Desk
|
16 Sep 2023 12:15 PM GMT

ഇതിലൂടെ ഫേക്ക് അക്കൗണ്ടുകൾ ഒഴിവാക്കാനും പ്രീമിയം ഉപയോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്

എക്‌സ് പ്രീമിയം ഉപയോക്താക്കൾക്ക് ഇനി ഗവൺമെന്റ് ഐ.ഡി വെരിഫിക്കേഷൻ ആവശ്യമാണ്. ഇതിലൂടെ ഫേക്ക് അക്കൗണ്ടുകൾ ഒഴിവാക്കാനും പ്രീമിയം ഉപയോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ നൽകാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ചില രാജ്യങ്ങളിൽ ഇത്തരത്തിൽ ഐഡി വെരിഫിക്കേഷൻ നടക്കുന്നുണ്ട്. ഇത് യുറോപ്യൻ യൂണിയൻ ഉൾപ്പടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണിപ്പോൾ കമ്പനി ലക്ഷ്യമിടുന്നത്.

ഇസ്രായേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന Au10tix കമ്പനിയുമായി സഹകരിച്ചാണ് വെരിഫിക്കേഷൻ നടത്തുന്നത്. ഇത്തരത്തിൽ വെരിഫിക്കേഷൻ ചെയ്യുന്നവരുടെ അക്കൗണ്ടുകളിലെ ബ്ലു ടിക്ക് ക്ലിക്ക് ചെയ്യുമ്പോൾ വെരിഫൈഡാണെന്നുള്ള പോപ് അപ് മെസേജ് വരുന്ന ഫീച്ചർ ഉൾപ്പെടുത്താനും കമ്പനി ആലോചിക്കുന്നുണ്ട് ഇതിലൂടെ ആക്കൗണ്ടിന് കൂടുതൽ വിസിബിലിറ്റിയും വിശ്വാസ്യതയും ലഭിക്കും.

നിലവിൽ വെരിഫിക്കേഷൻ സംവിധാനം ബിസിനെസ്, സംഘടനാ അക്കൗണ്ടുകൾക്ക് ലഭിക്കില്ല, പകരം വ്യക്തികൾക്ക് മാത്രമാണുള്ളത്. അടുത്തിടെ പെയ്ഡ് യുസേഴ്‌സിന് അവരുടെ ചെക്ക് മാർക്ക് (വെരിഫിക്കേഷൻ ടിക്ക്) ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ എക്‌സ് അവതരിപ്പിച്ചിരുന്നു.

Similar Posts