വാട്‌സ്ആപ്പിൽ ഇനി പേര് നൽകാതെ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാം
|മെറ്റ സി.ഇ.ഓ മാർക്ക് സക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്
ഉപയോക്താക്കൾക്ക് ഇനി മുതൽ വാട്‌സ്ആപ്പിൽ പേര് നൽകാതെ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാൻ സാധിക്കുമെന്ന് മെറ്റ സി.ഇ.ഓ മാർക്ക് സക്കർബർഗ് അറിയിച്ചു. ഈ ഫീച്ചർ അടുത്തുതന്നെ എല്ലാവർക്കും ലഭ്യമാകും. പെട്ടെന്ന് ഒരു ഗ്രൂപ്പ് നിർമിക്കാനും അല്ലെങ്കിൽ ഒരു ഗ്രൂപ്പ് ടോപിക് കിട്ടാതിരിക്കുകയും ചെയ്യുമ്പോൾ ഈ ഫീച്ചർ ഉപകാരപ്പെടുമെന്ന് കമ്പനി പറഞ്ഞു.
പേര് നൽകാത്ത ഗ്രൂപ്പുകൾ ഗ്രൂപ്പ് മെമ്പേഴ്‌സിന്റെ പേരിലാണ് അറിയപ്പെടുക. വാട്‌സ്ആപ്പ് നേരത്തെ വീഡിയോ മെസേജ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ വീഡിയോ മെസേജുകൾ റെക്കോർഡ് ചെയ്ത് ചാറ്റിലൂടെ അയക്കാൻ സാധിക്കും. ഇതിനായി മൈക്രോ ഫോൺ ഐക്കണിൽ ടാപ് ചെയ്യുക അപ്പോൾ ഈ ഐക്കൺ വീഡിയോ ചാറ്റിനുള്ള ഓപ്ഷനായി മാറും.
വീഡിയോ കോൾ ചെയ്യുമ്പോൾ സ്‌ക്രീൻ ഷെയർ ചെയ്യാനുള്ള സംവിധാനം, വീഡിയോകൾ റെക്കോർഡ് ചെയ്യുമ്പോൾ ലാൻഡ് സ്‌കേപ്പ് മോഡ് സപ്പോർട്ട്, എച്ച്.ഡി ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാനുള്ള ഓപ്ഷൻ എന്നിവ വാട്‌സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു.