Tech
Tech
യൂട്യൂബിൽ ഇനി ഗെയിമും കളിക്കാം
|8 Sep 2023 12:15 PM GMT
നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക
യൂട്യൂബിൽ ഇനി വീഡിയോ കാണുന്നതിനൊപ്പം ഗെയിം കളിക്കുകയും ചെയ്യാം. 'പ്ലേയബിൾസ്' എന്ന പേരിൽ പുതിയ ടാബ് പരീക്ഷിക്കുകയാണ് യൂട്യൂബ്. ഇതിലൂടെ ആപ്പിനുള്ളിൽ ഗെയിം ഡൗൺലോഡ് ചെയ്യാതെ കളിക്കാൻ സാധിക്കും. നിലവിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കുന്ന ഈ സേവനം യൂട്യൂബ് വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ലഭിക്കും. യൂട്യൂബിലെ കാഴ്ചക്കാരിൽ 15 ശതമാനത്തോളമാളുകൾ ഗെയിം വീഡിയോ സ്ട്രീമിങ്ങിൽ നിന്നാണെന്നാണ് റിപ്പോർട്ട്.
നെറ്റ്ഫ്ലിക്‌സ്, ടിക്ടോക് തുടങ്ങിയ വീഡിയോ പ്ലാറ്റ്‌ഫോമുകൾ ഗെയിമുകൾ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് യൂട്യൂബ് ഗെയിമുകളുമായി എത്തുന്നത്. ഹോം ഫീഡിലെ 'പ്ലേയബിൾസ്' ടാബിൽ നിന്ന് ഗെയിമുകൾ ലഭ്യമാകും. HTML5 അടിസ്ഥാനമാക്കിയുള്ള ഗെയിമായ 'സ്റ്റാക്ക് ബൗൺസ്' പോലുള്ള ഗെയിമുകളാണ് യൂട്യൂബ് പരീക്ഷിക്കുന്നത്.