ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് ഇനി നാല് ഫോണുകളിൽ ഉപയോഗിക്കാം; പുതിയ അപ്ഡേറ്റ് എത്തി
|വാട്‌സ്ആപ്പ് വഴി ഉപഭോക്താക്കളുമായി സംവദിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ ഫീച്ചർ ഏറെ സഹായകമാകും
രണ്ട് ബില്യണോളം ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്ട്‌സ്ആപ്പ്. ഏറ്റവും വേഗത്തിൽ പുതിയ അപ്‌ഡേ്റ്റ്‌സുകള്‍ വരുന്ന ആപ്പ് കൂടിയാണിത്. ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോഴും സെക്യൂരിറ്റി കണക്കിലെടുത്ത് ഒന്നിൽ കൂടുതൽ ഫോണുകളിൽ ഒരു അക്കൗണ്ട് ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ പുതിയ അപ്‌ഡേ്റ്റ് പ്രകാരം ഇനിമുതൽ ഒന്നിലധികം ഫോണുകളിൽ ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം. ഫേസ്ബുക്കിലൂടെയാണ് പുതിയ വിവരം സുക്കർബർഗ് പ്രഖ്യാപിച്ചത്. വരും ആഴ്ചകളിൽ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും.
ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് ഒരു ഫോണിൽ മാത്രം ഉപയോഗിക്കാനാവുമെങ്കിലും കംപ്യൂട്ടറുകളിൽ ലോഗ് ഇൻ ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാൽ വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റിലൂടെ പരമാവധി നാല് സ്മാർട്ഫോണുകളിൽ ഒരേ സമയം വാട്സാപ്പ് ഉപയോഗിക്കാനാവും. ഒരു പ്രൈമറി ഡിവൈസ് (അക്കൗണ്ട് എടുത്ത സിംകാർഡ് ഉള്ള ഫോൺ) ഇല്ലാതെ തന്നെ ലിങ്ക് ചെയ്ത ഫോണുകളിൽ ഒരോന്നിലും പ്രത്യേകം വാട്സാപ്പ് ഉപയോഗിക്കാനാവും.
പ്രൈമറി ഡിവൈസ് ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്തും അക്കൗണ്ട് മറ്റൊരു ഫോണിൽ ലിങ്ക് ചെയ്യാം. ലിങ്ക് ചെയ്യുന്ന സ്മാർട്ഫോണുകൾ ആൻഡ്രോയിഡോ, ഐഓഎഎസ് ഫോണുകളോ ആവാം. വരുന്ന ആഴ്ചകളിൽ ഈ പുതിയ അപ്ഡേറ്റ് എല്ലവർക്കും ലഭ്യമാവുമെന്ന് വാട്സാപ്പ് അറിയിച്ചു. ഇത് ലഭിക്കണമെങ്കിൽ വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യണം.
വാട്‌സ്ആപ്പ് വഴി ഉപഭോക്താക്കളുമായി സംവദിക്കുന്ന സ്ഥാപനങ്ങൾക്കും വാട്‌സപ്പ് ബിസിനസ് നടത്തുന്നവർക്കും പുതിയ ഫീച്ചർ ഏറെ സഹായകമാകും. ഒരേ നമ്പറിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ട സ്ഥാപനത്തിലെ ഒന്നിലധികം ജീവനക്കാർക്ക് ഉപയോഗിക്കാനാവും.