Tech
ഇതാണോ താങ്കളുടെ അച്ചേ ദിന്‍? - മോദിക്ക് കപില്‍ശര്‍മയുടെ ട്വീറ്റ്ഇതാണോ താങ്കളുടെ അച്ചേ ദിന്‍? - മോദിക്ക് കപില്‍ശര്‍മയുടെ ട്വീറ്റ്
Tech

ഇതാണോ താങ്കളുടെ അച്ചേ ദിന്‍? - മോദിക്ക് കപില്‍ശര്‍മയുടെ ട്വീറ്റ്

Damodaran
|
26 Jun 2017 8:32 PM GMT

സ്വന്തം ഓഫീസ് സ്ഥാപിക്കാനായി മൂംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടി ടെലിവിഷന്‍ താരം കപില്‍ ശര്‍മയുടെ....

സ്വന്തം ഓഫീസ് സ്ഥാപിക്കാനായി മൂംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടി ടെലിവിഷന്‍ താരം കപില്‍ ശര്‍മയുടെ ട്വീറ്റ്. ഇതാണോ താങ്കളുടെ അച്ചേ ദിന്‍ എന്ന ചോദ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താണ് താരം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 15 കോടി രൂപ വരുമാന നികുതിയിനത്തില്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള വ്യക്തിയാണ് താനെന്നും ഇത്തരമൊരു സമീപനം സങ്കടകരമാണെന്നും കപില്‍ ശര്‍മ ട്വീറ്റില്‍ വ്യക്തമാക്കി.

മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ 2,500 റീട്വീറ്റുകളോടെ വിഷയം ട്വിറ്ററിലെ താരമായി മാറി. ഇതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസ് പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ടു. കൈക്കൂലി ആവശ്യപ്പെട്ടതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ അഭ്യര്‍ഥിച്ച ഫട്നാവിസ് കര്‍ശന നടപടി സ്വീകരിക്കാന്‍ ബിഎംസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഴിമതിയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി.

Similar Posts