ആപ്പിൾ ഐഫോൺ ഉത്പാദനം കുറക്കുന്നു
|യാഹൂവിലെ ഉടമസ്ഥതയിലുള്ള റിസർച്ച് സ്ഥാപനം ഫ്ലൂരിയാണ്വാർത്ത പുറത്ത് വിട്ടിരിക്കുന്നത്
പുതുവർഷത്തിൽ ആപ്പിൾ ഐഫോൺ ഉത്പാദനം കുറയ്ക്കുന്നു. വില്‍പനയിലെ ഇടിവു മൂലം 2017 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം ഐഫോൺ ഉത്പാദനം 10 ശതമാനം കുറക്കുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 19 മുതൽ 25 വരെയുള്ള കാലയളവിൽ ഐഫോണിന്റെയും ഐപാഡിന്റെയും വിൽപനയിൽ 44 ശതമാനത്തിന്റെ കുറവുണ്ടായി. ഇതാണ് ഉൽപാദനം കുറക്കുന്നതിലേക്ക് ആപ്പിളിനെ നയിച്ചതെന്നാണ് സൂചന.
യാഹൂവിലെ ഉടമസ്ഥതയിലുള്ള റിസർച്ച് സ്ഥാപനം ഫ്ലൂരിയാണ്വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഡിസംബർ 19 മുതൽ 25 വരെയുള്ള കാലയളവിൽ ഐഫോണിന്റെയും ഐപാഡിന്റെയും വിൽപനയിൽ 44 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതാണ് ഉൽപാദനം കുറക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷവും ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഐഫോണുകളുടെ ഉൽപ്പാദനം 30 ശതമാനം കുറച്ചിരുന്നു. ഈ വര്‍ഷം ആപ്പിളിന്റെ ഓഹരികളില്‍ 0.89 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായില്ല.