Tech
ഇന്ന് ലോക പാസ്‍വേഡ് ദിനം. പണി തരുന്ന ചില പാസ്‍വേഡുകള്‍ഇന്ന് ലോക പാസ്‍വേഡ് ദിനം. പണി തരുന്ന ചില പാസ്‍വേഡുകള്‍
Tech

ഇന്ന് ലോക പാസ്‍വേഡ് ദിനം. പണി തരുന്ന ചില പാസ്‍വേഡുകള്‍

admin
|
28 Dec 2017 2:41 AM GMT

പാസ്‍വേഡുകള്‍ ഗണിച്ചെടുത്ത് അതിക്രമിച്ചു കയറുന്ന ഹാക്കര്‍മാര്‍ സമ്മാനിക്കുന്ന ആകുലതകള്‍ വേറെയാണ്. മറവിയെ ഭയന്ന് പലപ്പോഴും ഏറ്റവും എളുപ്പമുള്ള പാസ്‍വേഡ് ഉപയോഗത്തിലാണ് മിക്കവരും

ലോകം ഇന്‍റര്‍നെറ്റിലേക്ക് കൂടുതല്‍ ഒതുങ്ങിയതോടെ ദൈനംദിന ജീവിതത്തില്‍ തന്നെ ഒരു വ്യക്തി ഉപയോഗിക്കേണ്ടി വരുന്ന പാസ്‍വേഡുകള്‍ അനവധിയാണ്. സ്വന്തം ഇ-മെയില്‍ അക്കൌണ്ടില്‍ തുടങ്ങി സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍, ഇന്‍റര്‍നെറ്റ് ബാങ്കിംഗ് എന്നിവയില്‍ എത്തി നില്‍ക്കുന്നു പാസ്‍വേഡ് ആവശ്യമായ മേഖലകള്‍. മിക്കയിടങ്ങളിലും മൂന്നു തവണ തെറ്റായ പാസ്‍വേഡ് നല്‍കിയാല്‍ അക്കൌണ്ടിന് പൂട്ട് വീഴും. പിന്നെ സ്വന്തം അക്കൌണ്ടാണെങ്കിലും തിരിച്ചു കയറല്‍ ഒരു ചടങ്ങാണ്. പാസ്‍വേഡുകള്‍ ഗണിച്ചെടുത്ത് അതിക്രമിച്ചു കയറുന്ന ഹാക്കര്‍മാര്‍ സമ്മാനിക്കുന്ന ആകുലതകള്‍ വേറെയാണ്. മറവിയെ ഭയന്ന് പലപ്പോഴും ഏറ്റവും എളുപ്പമുള്ള പാസ്‍വേഡ് ഉപയോഗത്തിലാണ് മിക്കവരും എത്തിച്ചേരുക. ഇതാകട്ടെ ഹാക്കര്‍മാരുടെ പണി എളുപ്പമാക്കുന്നു. എളുപ്പത്തില്‍ പണി തരുന്ന ചില പാസ്‍വേഡുകള്‍ പരിശോധിക്കാം.

1) 123456
2) 123456789
3) qwerty
4) 12345678
5) 111111
6) 1234567890
7) 1234567
8) password
9) 123123
10) qwertyuiop
11) 123321
12) 666666
13) 18atcskd2w
14) 1q2w3e4r
15) 654321
16) 3rjs1la7qe
17) 555555
18) 1q2w3e4r5
19) google
20) 123qwe

Related Tags :
Similar Posts