Tech
ബിഎസ്‍എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാന്‍ 1+1 ഡാറ്റ ഓഫര്‍ബിഎസ്‍എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാന്‍ 1+1 ഡാറ്റ ഓഫര്‍
Tech

ബിഎസ്‍എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാന്‍ 1+1 ഡാറ്റ ഓഫര്‍

Alwyn K Jose
|
6 April 2018 6:48 PM GMT

ഒരു കാലത്ത് സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാന്‍ മുതിരാതെ ഒതുങ്ങിപ്പോയിരുന്ന ബിഎസ്‍എന്‍എല്‍, റിലയന്‍സ് ജിയോയുടെ വരവോടെയാണ് കരുത്തറിയിക്കാന്‍ തുടങ്ങിയത്.

ഉത്സവകാലം ലക്ഷ്യമിട്ട് വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍. ഒരു കാലത്ത് സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാന്‍ മുതിരാതെ ഒതുങ്ങിപ്പോയിരുന്ന ബിഎസ്‍എന്‍എല്‍, റിലയന്‍സ് ജിയോയുടെ വരവോടെയാണ് കരുത്തറിയിക്കാന്‍ തുടങ്ങിയത്. ഇതിനോടകം നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞ ബിഎസ്‍എന്‍എല്‍ ഏറ്റവുമൊടുവില്‍ 1+1 ഫ്രീ ഡാറ്റ ഓഫറാണ് അവതരിപ്പിക്കുന്നത്. പ്രീപെയ്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇരട്ടി നേട്ടം കൊയ്യാന്‍ അവസരമൊരുക്കുകയാണ് ബിഎസ്എന്‍എല്‍. ഒക്ടോബര്‍ പത്തു മുതല്‍ 31 വരെയാണ് ഈ ഓഫര്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം. ഒരു വര്‍ഷത്തെ കാലാവധിയാണ് ഈ ഡബിള്‍ ഡാറ്റ ഓഫറിനുള്ളത്. ഈ 1+1 ഫ്രീ ഡാറ്റ ഓഫര്‍ പ്രകാരം1498 രൂപക്ക് 9 ജിബി ഡാറ്റക്ക് പകരം 18 ജിബി ഡാറ്റയാണ് ലഭിക്കുക. 2798 രൂപക്ക് 18 ജിബിക്ക് പകരം 36 ജിബിയും 3,998 രൂപക്ക് 30 ജിബിക്ക് പകരം 60 ജിബിയും 4498 രൂപക്ക് 40 ജിബിക്ക് പകരം 80 ജിബി ഡാറ്റയുമാണ് ബിഎസ്എന്‍എല്‍ നല്‍കുക. കുറഞ്ഞ തുകക്ക് കൂടുതല്‍ മൂല്യമുള്ള സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബിഎസ്എന്‍എല്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടര്‍ ആര്‍കെ മിത്തല്‍ പറഞ്ഞു.

Similar Posts