Tech
ആപ്പിള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി മാക്ക് ബുക്ക് പ്രോആപ്പിള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി മാക്ക് ബുക്ക് പ്രോ
Tech

ആപ്പിള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി മാക്ക് ബുക്ക് പ്രോ

Ubaid
|
27 April 2018 3:10 PM GMT

മാക്ക് ബുക്ക് എയറും മാക്ക്ബുക്ക് പ്രോയും നവീകരിച്ചാണ് പുതിയ മോഡലായ മാക്ക്ബുക്ക് പ്രോ 2016 ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. മാക്ക്ബുക്ക് പ്രോ2016 പൂര്‍ണമായും യൂണിബോഡി തീര്‍ത്ത ലാപ്പ് ടോപ്പുകളാണ്

ആപ്പിള്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. മാക്ക് ബുക്ക് പ്രോ 2016 മോഡല്‍ ആപ്പിള്‍ പുറത്തിറക്കി. കാലിഫോര്‍ണിയയില്‍ നടന്ന ഹലോ എഗെയ്ന്‍ എന്ന ചടങ്ങിലാണ് ആപ്പിള്‍ തങ്ങളുടെ നവീന മുഖത്തെ പരിചയപ്പെടുത്തിയത്.

മാക്ക് ബുക്ക് എയറും മാക്ക്ബുക്ക് പ്രോയും നവീകരിച്ചാണ് പുതിയ മോഡലായ മാക്ക്ബുക്ക് പ്രോ 2016 ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. മാക്ക്ബുക്ക് പ്രോ2016 പൂര്‍ണമായും യൂണിബോഡി തീര്‍ത്ത ലാപ്പ് ടോപ്പുകളാണ്.

13 ഇഞ്ച് 15 ഇഞ്ച് എന്നീ രണ്ട് സ്ക്രീന്‍ വലിപ്പത്തിലാണ് പുതിയ മാക്ക് ബുക്ക്. മുമ്പത്തേക്കാള്‍ ഭാരവും ഘനവും ഇതിന് കുറവാണ്. നിലവില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ സീറാ തന്നെയാണ് പുതിയ വേര്‍ഷനിലും ഉപയോഗിക്കുന്നത്. ഒലെഡ് സാങ്കേതിക വിദ്യയായ ടച്ച് ബാര്‍ സംവിധാനം ആരാധകര്‍ക്കായി ആപ്പിള്‍ ഒരുക്കിയിട്ടുണ്ട്. കീബോര്‍ഡിന് മുകളിലായി ചെറിയ ഡിസ്പ്ലേയായാണ് ടച്ച് ബാര്‍. യൂസറുടെ ഇഷ്ടാനുസരണം ടച്ച് ബാറില്‍ മാറ്റങ്ങള് വരുത്താനാകുമെന്ന പ്രത്യോകതയും കന്പനി നല്കുന്നുണ്ട്. കീബോര്‍ഡിലും പുതിയ ലുക്കുമായാണ് മാക്ക്ബുക്ക് പ്രോ ലഭ്യമാകുന്നത്. കീബോര്ഡിന്റെ ഇരുവശങ്ങളിലും രണ്ട് സ്പീക്കറുകളുമുണ്ട്. ഗ്രേ സില്‍വര്‍ എന്നീ കളറുകളിലാകും മാക്ക്ബുക്ക് വിപണിയില് ലഭ്യമാകുക. രണ്ടാം തലമുറ ബട്ടര്‍ ഫ്ലൈ സ്വിച്ച് എന്ന സാങ്കേതിക വിദ്യയും 13 ഇഞ്ച് മാക്ക്ബുക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Related Tags :
Similar Posts