ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശപരസ്യ കമ്പനികള്‍ക്ക് വിറ്റ് ജിയോ പണം സമ്പാദിക്കുന്നതായി ആരോപണം
|റിലയന്‍സ് ജിയോയുടെ മൈ ജിയോ, ജിയോ ഡയലര്‍ എന്നീ ആപ്ലിക്കേഷനുകളാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. മാഡ് മീ നെറ്റ്‌വര്‍ക്കിലേക്ക് ഈ രണ്ട് ആപ്ലിക്കേഷനുകളും വിവരങ്ങള്‍ എത്തിക്കുന്നതെന്ന് അനോണിമസ് ഗ്രൂപ്പ് പറയുന്നു,
ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശപരസ്യ കമ്പനികള്‍ക്ക് വിറ്റ് റിലയന്‍സ് ജിയോ പണം സമ്പാദിക്കുന്നതായി ആരോപണം. ഹാക്ടിവിസ്റ്റ് ഗ്രൂപ്പായ അനോണിമസാണ് ജിയോ ഉപഭോക്താക്കളെ ഞെട്ടിപ്പിക്കുന്ന ആരോപണവുമായി രംഗതെത്തിയിട്ടുള്ളത്, ഉപയോക്താക്കളെ അറിയിക്കാതെയാണ് ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നതെന്നും യു.എസിലേയും സിംഗപ്പൂരിലെയും പരസ്യഭീമന്‍മാരുടെ കൈകളിലേക്കാണ് ഈ വിവരങ്ങള്‍ എത്തുന്നതെന്നും ഇവര്‍ ചൂണ്ടിത്താട്ടി.
റിലയന്‍സ് ജിയോയുടെ മൈ ജിയോ, ജിയോ ഡയലര്‍ എന്നീ ആപ്ലിക്കേഷനുകളാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. മാഡ് മീ നെറ്റ്‌വര്‍ക്കിലേക്ക് ഈ രണ്ട് ആപ്ലിക്കേഷനുകളും വിവരങ്ങള്‍ എത്തിക്കുന്നതെന്ന് അനോണിമസ് ഗ്രൂപ്പ് പറയുന്നു, വന്‍ പരസ്യ കമ്പനികള്‍ക്കായാണ് റിലയന്‍സ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. ഹിന്ദുവിന്റെ ബിസിനസ് ലൈനാണ് വാര്‍ത്ത പുറത്തുവിട്ടത്. അന്തര്‍ദേശീയ പരസ്യക്കമ്പനികളുമായി റിലയന്‍സ് നടത്തുന്ന വിവര കൈമാറ്റം സംബന്ധിച്ച് ബ്ലോഗും ഹാക്ടിവിസ്റ്റ് അനോണിമസ് തയ്യാറാക്കിയിട്ടുണ്ട്.
ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ജിയോയുടെ പക്ഷം. ആഭ്യന്തര അപഗ്രഥനത്തിന്‍റെ ഭാഗമായാണ് ചില ഘട്ടങ്ങളില്‍ ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ സ്വീകരിക്കാറുള്ളതെന്നും ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഗൗരമായി പരിഗണിക്കുന്ന കമ്പനിയാണ് തങ്ങളെന്നുമാണ് ജിയോ നല്‍കുന്ന വിശദീകരണം. ഇതിന് മുന്‍പും റിലയന്‍സ് ജിയോക്കെതിരെ ഹാക്ടിവിസ്റ്റ് അനോണിമസ് രംഗത്തെത്തിയിരുന്നു. റിലയന്‍സ് ജിയ ചാറ്റ് ആപ്, ജിയോ ചാറ്റ് ഒരു ചൈനീസ് ഐ.പിക്ക് എന്‍ക്രിപ്റ്റ് ചെയ്യാതെ ഉപഭോക്താക്കളുടെ വിവരം കൈമാറുന്നുവെന്ന് ആയിരുന്നു അത്.