മോട്ടോ ഇ3 പവര്‍ വിപണിയില്‍, വില 7,999 രൂപ
|15 മിനുട്ട് ചാര്‍ജ് ചെയ്താല്‍ അഞ്ച് മണിക്കൂറോളം ജീവന് ലഭിക്കുന്ന 10W റാപിഡ് ചാര്ജറാമ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 3500 mAh ബാറ്ററിയോടു ......
മോട്ടറോളയുടെ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ അതിഥിയായ മോട്ടോ ഇ പവര്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങി. 7,999 രൂപ വിലയുള്ള ഫോണ്‍ ഫ്ലിപ്കാര്‍ട്ടിലൂടെ മാത്രമായി തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ലഭ്യമായി തുടങ്ങിയത്. റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫറിന് അനുയോജ്യമാണ്. 64-bit MT6735p quad-core 1.0GHz പ്രൊസസര്‍ കരുത്ത് പകരുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് 6.0 മാര്ഷ്മാലോവിലാണ് പ്രവര്‍ത്തിക്കുന്നത്. 15 മിനുട്ട് ചാര്‍ജ് ചെയ്താല്‍ അഞ്ച് മണിക്കൂറോളം ജീവന് ലഭിക്കുന്ന 10W റാപിഡ് ചാര്ജറാമ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 3500 mAh ബാറ്ററിയോടു കൂടിയ ഫോണിന്റെ മറ്റ് പ്രത്യേകതകള്‍ എട്ട് മെഗാപിക്സല്‍ റിയര്‍ കാമറയും അഞ്ച് മെഗാപിക്സല്‍ സെല്‍ഫി കാമറയുമാണ്.