വിന്‍ഡോസ് 10 ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിച്ചു
|ആപ്പിള്‍ ഐ മാക്ക് കമ്പ്യൂട്ടര്‍ സംവിധാനത്തിന് സമാനമായാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച സുരക്ഷാ സംവിധാനം
വിന്‍ഡോസ് 10 ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് പുതി സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. സോഫ്റ്റ്വെയര് അപ്ഡേഷനുകള്‍ ഉചിതമായ സമയത്ത് തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ സംവിധാനം. അപ്ഡേഷനുകള്‍ മാറ്റിവെക്കാനാവാത്തത് കന്പ്യൂട്ടര് പ്രോഗ്രമിന്റെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
ആപ്പിള്‍ ഐ മാക്ക് കമ്പ്യൂട്ടര്‍ സംവിധാനത്തിന് സമാനമായാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച സുരക്ഷാ സംവിധാനം. ലഭ്യമാകുന്ന മുറയ്ക്ക് സോഫ്റ്റ്വെയര് അപ്ഡേഷന് നടക്കുന്ന പഴയ രീതിക്ക് പകരം അപ്ഡേഷനുകള്‍ക്ക് ഇതിനായി ഉചിതമായ സമയം തെരഞ്ഞെടുക്കാം. നോട്ടിഫിക്കേഷന്‍ ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ അപ്ഡേഷന് പൂര്‍ത്തിയാക്കണം. കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്യുന്ന സമയത്ത് അപ്ഡേഷന് നടന്നാല്‍ ഉണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനും ഇത് വഴി സാധിക്കും.