സുക്കര്‍ബര്‍ഗിന് പണികൊടുത്ത് ഹാക്കര്‍മാര്‍
|സുക്കര്‍ബര്‍ഗിന്‍റെ ട്വിറ്റര്‍, പിന്‍ട്രസ്റ്റ്, ലിങ്കഡിന്‍ അക്കൌണ്ടുകളാണ് അല്‍പ്പ നിമിഷത്തേക്കാണെങ്കിലും ഹാക്കര്‍മാര്‍ റാഞ്ചിയത്. സ്വന്തം ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് അക്കൌണ്ട്......
ഹാക്കര്‍മാരുടെ ലീലാവിലാസങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് പരമാവധി സുരക്ഷ ഉറപ്പുനല്‍കുന്ന സോഷ്യല്‍ മീഡിയയിലെ അതികായന്‍മാരാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്‍റെ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ കയറി വിളയാട്ടം നടത്തിയിരിക്കുകയാണ് ഒരു സംഘം ഹാക്കര്‍മാര്‍. സുക്കര്‍ബര്‍ഗിന്‍റെ ട്വിറ്റര്‍, പിന്‍ട്രസ്റ്റ്, ലിങ്കഡിന്‍ അക്കൌണ്ടുകളാണ് അല്‍പ്പ നിമിഷത്തേക്കാണെങ്കിലും ഹാക്കര്‍മാര്‍ റാഞ്ചിയത്. സ്വന്തം ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് അക്കൌണ്ട് ഹാക്കര്‍മാര്‍ സ്വന്തമാക്കിയില്ലെന്നത് മാത്രമാണ് സുക്കര്‍ബര്‍ഗിന്‍റെ ഏക ആശ്വാസം.
അവര്‍മൈന്‍ എന്ന ഹാക്കര്‍ ഗ്രൂപ്പാണ് റാഞ്ചലിന് പിന്നില്‍. സുക്കര്‍ബര്‍ഗിന്‍റെ വ്യക്തിഗത അക്കൌണ്ടുകള്‍ എത്രമാത്രം ശക്തമാണെന്ന് പരിശോധിക്കുക മാത്രമായിരുന്നു ഹാക്കര്‍മാരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. സുക്കര്‍ബര്‍ഗിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടും റാഞ്ചിയതായി ഹാക്കര്‍മാര്‍ അവകാശപ്പെട്ടെങ്കിലും ഫേസ്ബുക്ക് ഇത് നിഷേധിച്ചു. ഹാക് ചെയ്ത അക്കൌണ്ടുകള്‍ പുനഃസ്ഥാപിച്ചതായും ഫേസ്ബുക്ക് അറിയിച്ചു.