Tech
ഒരു വര്‍ഷത്തേക്ക് കൂടി ജിയോ സൗജന്യ ഓഫറുകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്....ഒരു വര്‍ഷത്തേക്ക് കൂടി ജിയോ സൗജന്യ ഓഫറുകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്....
Tech

ഒരു വര്‍ഷത്തേക്ക് കൂടി ജിയോ സൗജന്യ ഓഫറുകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്....

Alwyn K Jose
|
10 May 2018 5:46 PM GMT

പുതിയ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയതോടെ ടെലികോം കമ്പനികളായ എയര്‍ടെല്ലും റിലയന്‍സ് ജിയോയും യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു.

പുതിയ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയതോടെ ടെലികോം കമ്പനികളായ എയര്‍ടെല്ലും റിലയന്‍സ് ജിയോയും യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇരു കമ്പനികളും അത്യാകര്‍ഷക ഓഫറുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. വായ്പാടിസ്ഥാനത്തില്‍ തുടക്കത്തില്‍ 19,990 രൂപ നല്‍കി ഐഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നതെങ്കില്‍ പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ സേവനമാണ് റിയലന്‍സ് ജിയോയുടെ ഓഫര്‍. അടിസ്ഥാന മോഡലിന് 60000 രൂപ വില വരുന്ന ഐഫോണ്‍ 7 ന്റെ 32 ജിബി വേരിയന്റാണ് 19,990 രൂപക്ക് സ്വന്തമാക്കാന്‍ എയര്‍ടെല്‍ വഴി ഉപഭോക്താവിന് കഴിയുക.

ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഐഫോണുമായി എയര്‍ടെല്‍ കൈകോര്‍ക്കുന്നതിനിടെയാണ് സാധാരണ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തെ (ഡിസംവര്‍ വരെ) സൗജന്യ ഓഫറുകള്‍ വാഗ്ദാനം ചെയ്ത ജിയോ, പുതിയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ കൂടി സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. സാധാരണ ഉപയോക്താക്കള്‍ക്ക് 18,000 രൂപയുടെ സൗജന്യ ഓഫറുകളും കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്ക് 25 ശതമാനം ഇളവുകളുമാണ് ഇതുവഴി ജിയോ ലഭ്യമാക്കാനൊരുങ്ങുന്നത്. ആപ്പിളിന്റെ അംഗീകൃത സ്‌റ്റോറില്‍ നിന്നോ റിലയന്‍സ് സ്‌റ്റോറില്‍ നിന്നോ പുതിയ ഐഫോണ്‍ 7, 7 പ്ലസ്, ഐഫോണ്‍ 6എസ്, 6 എസ് പ്ലസ്, ഐഫോണ്‍ 6, 6 പ്ലസ്, ഐഫോണ്‍ എസ്ഇ എന്നീ ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഓഫറുകള്‍ ലഭിക്കുക. ഇപ്പോള്‍ തന്നെ ഐഫോണ്‍ വാങ്ങിയാലും ജിയോയുടെ വെല്‍കം ഓഫറിന്റെ കാലാവധി കഴിയുന്ന ഡിസംബര്‍ 31 മുതലാണ് ഒരു വര്‍ഷത്തെ അധിക സൌജന്യ സേവനങ്ങളുടെ കാലയളവ് കണക്കാക്കിത്തുടങ്ങുക. അതായത്, ഈ മാസം തന്നെ ഐഫോണ്‍ വാങ്ങിയാല്‍ ജിയോ സേവനങ്ങള്‍ 15 മാസത്തേക്ക് സൌജന്യമായി ആസ്വദിക്കാനാകുമെന്ന് വ്യക്തം. നിലവില്‍ റിലയന്‍സ് ജിയോ വെല്‍കം ഓഫര്‍ ലഭിക്കുന്ന ഉപയോക്താക്കളും ഈ ഓഫറിന് അര്‍ഹരാണ്. ജിയോയുടെ 1499 രൂപയുടെ പ്രതിമാസ പ്ലാന്‍, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്‍ടിഡി, റോമിങ് വോയ്‌സ് കോളുകള്‍, രാത്രിയിലെ പരിധിയില്ലാത്ത 4ജി ഡാറ്റ ഉപയോഗം, 40 ജിബി വൈഫൈ ഡാറ്റ, അണ്‍ലിമിറ്റഡ് എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ഓഫറിന് കീഴില്‍ ലഭിക്കും. ജിയോയുമായി മത്സരിക്കുന്ന എയര്‍ടെല്‍ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് ഓഫര്‍ നല്‍കുന്നത് എന്നത് റിലയന്‍സിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Similar Posts