ജിയോയുടെ ബോള്‍ട്ടൂരാന്‍ 'വോള്‍ട്ടു'മായി എയര്‍ടെല്‍
|വോയ്സ് ഓവർ എൽ.ടി.ഇ(വോൾട്ട്) ടെക്നോളജി ഉപയോഗിച്ച് കോളുകൾ ചെയ്യുമ്പോള്‍ കൂടുതൽ മികച്ച ശ്രവ്യാനുഭവമായിരിക്കും ലഭ്യമാകുക.
മൊബൈല്‍ വിപണിയിൽ തരംഗമായ റിലയൻസ് ജിയോയെ എതിരിടാൻ പുതിയ തന്ത്രവുമായി എയർടെൽ. ജിയോയുടെ വോൾട്ട് ടെക്നോളജിയിലേക്ക് എയർടെല്ലും കൂടുമാറ്റം നടത്തുന്നുവെന്നാണ് വാർത്തകകൾ. ഈ സാമ്പത്തിക വർഷത്തിൽ തന്നെ രാജ്യം മുഴുവൻ മാറ്റം നടപ്പിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വോയ്സ് ഓവർ എൽ.ടി.ഇ(വോൾട്ട്) ടെക്നോളജി ഉപയോഗിച്ച് കോളുകൾ ചെയ്യുമ്പോള്‍ കൂടുതൽ മികച്ച ശ്രവ്യാനുഭവമായിരിക്കും ലഭ്യമാകുക. ഇതിനൊപ്പം വോൾട്ട് ഉപയോഗിക്കുമ്പോള്‍ ഒരു നെറ്റ്വർക്കിന്റെ സഹായത്തോടെ തന്നെ വോയ്സ്, ഡാറ്റ സേവനങ്ങൾക്ക് കമ്പനികൾക്ക് നൽകാൻ സാധിക്കും റിലയൻസ് ജിയോക്ക് ശേഷം വോൾട്ട് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രധാന കമ്പനികളിലൊന്നായിരിക്കും എയർടെൽ. മുംബൈയിലായിരിക്കും വോൾട്ട് സംവിധാനം എയർടെൽ ആദ്യമായി