Tech
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്സ് കോളുകള്‍ നിര്‍ത്തലാക്കുന്നുറിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്സ് കോളുകള്‍ നിര്‍ത്തലാക്കുന്നു
Tech

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്സ് കോളുകള്‍ നിര്‍ത്തലാക്കുന്നു

admin
|
13 May 2018 9:15 AM GMT

ന്നാൽ ഡിസംബർ 1ന്​ ശേഷം 4ജി ഡാറ്റ സേവനങ്ങൾ തുടരുമെന്ന്​ റിലയൻസ്​ അറിയിച്ചിട്ടുണ്ട്​. ഇതിലും തുടരാൻ താൽപ്പര്യമില്ലാത്തവർക്ക്​ മൊബൈൽ നമ്പർ പോർട്ടിബിലിറ്റി സംവിധാനം ഉപയോഗിക്കാമെന്ന്​ കമ്പനി

റിലയൻസ്​ കമ്യൂണിക്കേഷ​ന്‍റെ മൊബൈൽ നമ്പർ ഉപയോക്​താകൾക്ക്​ ഡിസംബർ ഒന്ന്​ മുതൽ വോയ്​സ്​ കോളുകൾ ലഭ്യമാവില്ലെന്ന്​ കമ്പനി. ഡിസംബർ ഒന്നിന്​ മുമ്പ്​ മറ്റ്​ നെറ്റ്​വർക്കുകളിലേക്ക്​ മാറാൻ ഉപയോക്​താകൾക്ക്​ റിലയൻസ്​ നിർദേശം നൽകിയിട്ടുണ്ട്. ടെലികോം റെഗുലേറ്റിങ്​ അതോറിറ്റിയെ റിലയൻസ്​ ഇക്കാര്യം അറിയിച്ചിട്ടുണ്ട്​.

നിലവിൽ 8 ടെലികോം സർക്കിളുകളിലാണ്​ റിലയൻസ്​ 2 ജി, 4 ജി സേവനം നൽകുന്നത്​. ആന്ധ്രപ്രദേശ്​, ഹരിയാന, മഹാരാഷ്​ട്ര, യു.പി, തമിഴ്​നാട്​, കർണാടക, കേരള എന്നിവിടങ്ങളിലാണ്​ കമ്പനിക്ക്​ ടെലികോം ലൈസൻസുള്ളത്​.എന്നാൽ ഡിസംബർ 1ന്​ ശേഷം 4ജി ഡാറ്റ സേവനങ്ങൾ തുടരുമെന്ന്​ റിലയൻസ്​ അറിയിച്ചിട്ടുണ്ട്​. ഇതിലും തുടരാൻ താൽപ്പര്യമില്ലാത്തവർക്ക്​ മൊബൈൽ നമ്പർ പോർട്ടിബിലിറ്റി സംവിധാനം ഉപയോഗിക്കാമെന്ന്​ കമ്പനി വ്യക്​തമാക്കി. ഡിസംബര്‍ 31 വരെ പോര്‍ട്ട് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ തള്ളിക്കളയരുതെന്ന നിര്‍ദ്ദേശം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ട്രായ് നല്‍കിയിട്ടുണ്ട്.

Similar Posts