അവിശ്വനീയ ഓഫറുകളുമായി ജിയോ; റോമിങ് അടക്കം ഫോണ്‍കോളുകള്‍ സൌജന്യം, 1 ജിബി 4ജി ഡാറ്റക്ക് 50 രൂപ
|പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് മൂന്നു മാസത്തേക്ക് സൌജന്യമായി പ്രഖ്യാപിച്ച് ജിയോ എത്തിയപ്പോള്‍ പിന്നീടങ്ങോട്ടുള്ള നിരക്കുകള്‍ എത്രയെന്ന ചോദ്യം ഏവരും ചോദിച്ചിരുന്നു.
എതിരാളികളെ പോലും അമ്പരപ്പിക്കുന്ന ഓഫറുകളുമായി റിയലന്‍സ് ജിയോ. പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് മൂന്നു മാസത്തേക്ക് സൌജന്യമായി പ്രഖ്യാപിച്ച് ജിയോ എത്തിയപ്പോള്‍ പിന്നീടങ്ങോട്ടുള്ള നിരക്കുകള്‍ എത്രയെന്ന ചോദ്യം ഏവരും ചോദിച്ചിരുന്നു. ഇന്ന് നടന്ന ചടങ്ങിലാണ് റിയലന്‍സ് ജിയോയെ മുകേഷ് അംബാനി ലോകത്തിന് പരിചയപ്പെടുത്തിയത്.
റോമിങ് അടക്കം ഫോണ്‍കോളുകളും എസ്എംഎസുകളും തികച്ചും സൌജന്യമാണെന്നാണ് ജിയോ വാഗ്ദാനം. ഒരു ജിബി 4 ജി ഡാറ്റയ്ക്ക് അമ്പത് രൂപയാണ് നിരക്ക്. ഒരു എംബി ഡാറ്റക്ക് വെറും 5 പൈസയായിരിക്കും ഈടാക്കുക. സെപ്തംബര്‍ അഞ്ചാം തീയതി മുതല്‍ ഡിസംബര്‍ 31 വരെ ജിയോ സര്‍വ്വീസ് എല്ലാവര്‍ക്കും സൌജന്യമായി തന്നെ ലഭ്യമാകും. വിശേഷ ദിനങ്ങളില്‍ ഓഫറുകള്‍ റദ്ദാക്കുന്ന രീതി ജിയോയിലുണ്ടാകില്ല. ഡാറ്റാ ഉപഭോഗത്തിനോ വോയിസ് കോളിനോ ഏതെങ്കിലും ഒന്നിനു മാത്രം ആയിരിക്കും നിരക്ക് ഈടാക്കുക. വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റ നല്‍കും. 28 ദിവസത്തെ കാലാവധിയില്‍ 300 എംബിക്ക് 149 രൂപ എന്ന നിരക്കിലാണ് ജിയോ 4ജി താരിഫുകള്‍ തുടങ്ങുന്നത്. 499 രൂപക്ക് 4 ജിബി ഡാറ്റയും രാത്രി പരിധിയില്ലാത്ത ഡാറ്റാ ഉപഭോഗവും, 999 രൂപക്ക് 10 ജിബി 4 ജി ഡാറ്റയും 20 ജിബി വൈഫൈ ഉപഭോഗവും രാത്രി പരിധിയില്ലാത്ത ഡാറ്റാ ഉപഭോഗവും ജിയോ വാഗ്ദാനം ചെയ്യുന്നു. 149 രൂപ മുതല്‍ 4999 രൂപ വരെയാണ് ജിയോയുടെ താരിഫുകള്‍.