Tech
നോക്കിയ 3310‍; വില 3310നോക്കിയ 3310‍; വില 3310
Tech

നോക്കിയ 3310‍; വില 3310

Khasida
|
16 May 2018 11:34 PM GMT

മെയ് 18 മുതല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും

സ്മാര്‍ട്ട്ഫോണുകളുടെ കാലത്ത് ഇന്ത്യന്‍ വിപണി കീഴടക്കാനായി നോക്കിയ 3310 ഇന്ത്യയില്‍. മെയ് 18 മുതല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ കിട്ടും. എച്ച്എംഡി ഗ്ലോബലാണ് ഫോണ്‍ വിപണിയിലിറക്കുന്നത്.

മോഡലിന്റെ പേരും വിലയും തമ്മില്‍ സാമ്യമുണ്ട്. 3310 രൂപയാണ് നോക്കിയ 3310 വിന്റെ വില. ചുവപ്പ്, മഞ്ഞ, ഗ്രേ, കറുപ്പ് കലര്‍ന്ന നീല എന്നീ നിറങ്ങളില്‍ നോക്കിയ 3310 വിപണിയില്‍ ലഭ്യമാകും. ഈടുനില്‍ക്കുന്ന ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. ക്യാമറ, റേഡിയോ, എംപിത്രി പ്ലെയര്‍ തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങളും ഈ മോഡലിനുണ്ട്. 2.4 ഇഞ്ച് ഡിസ്‌പ്ലേ, 1200 എംഎച്ച് ബാറ്ററി. 16 എംബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഏറെ സ്വീകാര്യത നേടി സ്നേക്ക് ഗെയിമും ഫോണിലുണ്ടാകും. പഴയ നോക്കിയ 3310 ക്ക് ബ്ലാക് ആന്റ് വൈറ്റ് ഡിസ്‍പ്ലേയായിരുന്നു. അതിനും വ്യത്യാസമുണ്ട്. പുതിയ നോക്കിയ 3310 കളര്‍ ഡിസ്‍പ്ലേയിലാണ്.

ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സിലാണ് പുതിയ രൂപത്തിലും ഭാവത്തിലുമുള്ള നോക്കിയ ഫോണുകള്‍ വീണ്ടും അവതരിപ്പിച്ചത്. പുതിയ രൂപത്തിലുള്ള നോക്കിയ 3310ഉം ആന്‍ഡ്രോയിഡ് വേര്‍ഷനായ നോക്കിയ 3,5,6 എന്നിവയും അടക്കം നാല് മോഡലുകളുമാണ് അന്ന് പരിചയപ്പെടുത്തിയത്. നോക്കിയ മൂന്നിന് 9,805 രൂപയും നോക്കിയ അഞ്ചിന് 13,332 രൂപയും നോക്കിയ ആറിന് 16,154 രൂപയുമാണ് വില.

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മൊബൈല്‍ ഫോണുകളിലൊന്നാണ് നോക്കിയ 3310 മോഡല്‍. ഇതുവരെ 12.6 കോടി ഫോണുകള്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്ക്. ജൂണ്‍ മാസത്തോടെ നോക്കിയ 3310 വിപണിയിലെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മെയ് 18നു തന്നെ ഇന്ത്യന്‍ വിപണി പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് നോക്കിയ 3310.

Related Tags :
Similar Posts