Tech
യു ട്യൂബിലെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകള്‍ക്ക് തടയിടാന്‍ ഗൂഗിള്‍യു ട്യൂബിലെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകള്‍ക്ക് തടയിടാന്‍ ഗൂഗിള്‍
Tech

യു ട്യൂബിലെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകള്‍ക്ക് തടയിടാന്‍ ഗൂഗിള്‍

Jaisy
|
17 May 2018 3:26 PM GMT

ഇതിനായി പതിനായിരം ജീവനക്കാരെ നിയമിക്കും

അപകീര്‍ത്തി വളര്‍ത്തുന്ന വിവരങ്ങള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ഇതിനായി പതിനായിരം ജീവനക്കാരെ നിയമിക്കും .തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ, കൃത്രിമമായി ഉണ്ടാക്കിയതോ മറ്റുള്ളവരെ ശല്യപ്പെടത്തുന്നതോ ഉപദ്രവകരമോ ആയ വീഡിയോകള്‍ കണ്ടെത്തി തടയുകയാണ് ലക്ഷ്യം.

യൂട്യൂബ് ചീഫ് എക്‌സിക്യുട്ടീവ് സൂസണ്‍ വൊജിസ്‌കി ബ്രിട്ടീഷ് ദിനപത്രമായ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദപരവും അതിക്രമപരവുമായ വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികത തങ്ങളുടെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളെല്ലാം കണ്ടെത്താനാവുമെന്നും, ഞങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ 2018 ഓടെ 10,000 ജീവനക്കാരെ ഇതിനായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts