Tech
ഹിജാബ് ധരിച്ച യുവതിയും മുലയൂട്ടുന്ന അമ്മയും താടിക്കാരനും ഉള്‍പ്പെടെ പുതിയ 12 ആപ്പിള്‍ ഫോണ്‍ ഇമോജികള്‍ഹിജാബ് ധരിച്ച യുവതിയും മുലയൂട്ടുന്ന അമ്മയും താടിക്കാരനും ഉള്‍പ്പെടെ പുതിയ 12 ആപ്പിള്‍ ഫോണ്‍ ഇമോജികള്‍
Tech

ഹിജാബ് ധരിച്ച യുവതിയും മുലയൂട്ടുന്ന അമ്മയും താടിക്കാരനും ഉള്‍പ്പെടെ പുതിയ 12 ആപ്പിള്‍ ഫോണ്‍ ഇമോജികള്‍

Ubaid
|
18 May 2018 2:11 PM GMT

ലോക ഇമോജി ദിനമായിരുന്നു ജൂലൈ 17. ഇതിന്റെ ഭാഗമായാണ് യുഎസ് ടെക് ഭീമന്‍മാരായ ആപ്പിള്‍ പുതിയ 12 ഇമോജികള്‍‌ അവതരിപ്പിച്ചിരിക്കുന്നത്

ആപ്പിള്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ലോക ഇമോജി ദിനത്തോട് അനുബന്ധിച്ച് 12 പുതിയ ഇമോജികളാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഹിജാബ് ധരിച്ച യുവതിയും മുലയൂട്ടുന്ന അമ്മയും താടിക്കാരനുമൊക്കെ ഇമോജികളില്‍ ഇടം പിടിച്ചിട്ടുണ്ട്.

ലോക ഇമോജി ദിനമായിരുന്നു ജൂലൈ 17. ഇതിന്റെ ഭാഗമായാണ് യുഎസ് ടെക് ഭീമന്‍മാരായ ആപ്പിള്‍ പുതിയ 12 ഇമോജികള്‍‌ അവതരിപ്പിച്ചിരിക്കുന്നത്. ഹിജബ് ധരിച്ച യുവതിയുടെ ഇമോജിക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ ഈ ഇമോജി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സൌദിയിലെ 15 വയസുകാരി കഴിഞ്ഞ നവംബറില്‍ ഹിജബ് ഇമോജി പ്രൊജക്റ്റ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കാന്പയിന്‍ നടത്തിയിരുന്നു. തന്നെ പ്രതിനിധീകരിക്കുന്ന ഒരു ഇമോജിയും ഇല്ലെന്ന് കാണിച്ചായിരുന്നു റയൂഫ് അല്‍ഹുമേദിയുടെ കാമ്പയിന്‍. തലമറക്കുന്ന ക്രിസ്ത്യന്‍, ജൂത സ്ത്രീകള്‍ക്കുമൊപ്പം ലക്ഷക്കണക്കിന് മുസ്ലീം സ്ത്രീകളും ക്യാമ്പയിന്‍ ഏറ്റെടുത്തിരുന്നു. ഇതേ ആവശ്യവുമായി യുണികോഡിനെ റയൂഫ് സമീപിച്ചിരുന്നു.

Happy #WorldEmojiDay! Meet the 15-year-old girl who helped create the hijab emoji. pic.twitter.com/9uzH93SQiM

— AJ+ (@ajplus) July 17, 2017

ഇമോജികളുടെ സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്യുന്നയുണികോഡ് അംഗീകാരവും ഇമോജികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഹിജബ് ഉള്‍പ്പെടുത്തിയതിനെതിരെയും ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഉള്‍പ്പെടെയുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ നേരത്തെ തന്നെ ഈ ഇമോജി അവതരിപ്പിച്ചിരുന്നു. ധ്യാനിക്കുന്ന പുരുഷന്‍, സോബീസ്, സാന്‍വിച്ച്, തേങ്ങ, സീബ്ര, ദിനോസര്‍, കുട്ടിച്ചാത്തന്‍, തുടങ്ങിയവയും കൂട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐഒഎസ്, മാക് ഒഎസ് . വാച്ച് ഒ എസ് എന്നി പ്ലാറ്റ്ഫോമുകളിലെല്ലാം പുതിയ ഇമോജികള്‍ ലഭ്യമാകും. ഈ വര്‍ഷം അവസാനത്തോടെ ഫോണുകളില്‍ ഇമോജികള്‍ ലഭ്യമായി തുടങ്ങുമെന്ന് ആപ്പിള്‍ അറിയിച്ചു. അടുത്ത മെയില്‍ 69 പുതിയ ഇമോജികള്‍ കൂടി അവതരിപ്പിക്കുമെന്ന് യുണികോ‍ഡും അറിയിച്ചിട്ടുണ്ട്.വാക്കുകളും ആശയങ്ങളും കൈമാറുന്നതില്‍ ഒരു ഇമോജി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മെക്സികോ, ബ്രസീല്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്. യുകെ, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് ഇമോജി ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന് രാജ്യങ്ങള്‍. ഫേസ്ബുക്ക് മെസഞ്ചര്‍ വഴി മാത്രം ദിവസം 500 കോടി ഇമേജുകള്‍ അയക്കുന്നുണ്ടെന്നാണ് കണക്ക്.

Related Tags :
Similar Posts