ഈ ഫോണുകളില്‍ ജൂണ്‍ 30 മുതല്‍ വാട്സ്ആപ് ലഭിക്കില്ല
|ബ്ലാക്ക് ബെറി അടക്കമുള്ള കമ്പനികളില്‍ നിന്നുണ്ടായ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്നാണ് വാട്സ്ആപ് ജൂണ്‍ 30 വരെ സേവനം നീട്ടിയത് പോലും
ബ്ലാക്ക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10, നോക്കിയഎസ്40, നോക്കിയ എസ്60 തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകളില്‍ ജൂണ്‍ 30 മുതല്‍ വാട്സ്ആപ് ലഭിക്കില്ല. കഴിഞ്ഞ നവംബറിലാണ് ബ്ലാക്ക്ബെറി, നോക്കിയ ഫോണുകളിലെ ചില പ്ലാറ്റ്ഫോമുകളില്‍ സേവനം നിര്‍ത്തുമെന്ന് വാട്സ്ആപ് പ്രഖ്യാപിച്ചത്. ആന്‍ഡ്രോയിഡ് 2.2 ഫ്രയോ, ഐഒഎസ് 6 വിന്‍ഡോസ് ഫോണ്‍ 7 എന്നീ പ്ലാറ്റ്ഫോമുകളില്‍ വാട്സ്ആപ് സേവനം കഴിഞ്ഞ ഡിസംബറില്‍ അവസാനിപ്പിച്ചിരുന്നു.
ബ്ലാക്ക് ബെറി അടക്കമുള്ള കമ്പനികളില്‍ നിന്നുണ്ടായ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്നാണ് വാട്സ്ആപ് ജൂണ്‍ 30 വരെ സേവനം നീട്ടിയത് തന്നെ. തങ്ങളുടെ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സോഫ്റ്റ്#വെയര്‍ സപ്പോര്‍ട്ട് ഈ കാലഹരണപ്പെട്ട പ്ലാറ്റ്ഫോമുകള് നല്‍കുന്നില്ലെന്ന കാരണം പറഞ്ഞാണ് വാട്സ്ആപ് പിന്‍വാങ്ങുന്നത്. ആന്‍ഡ്രോയിഡില്‍ ഒഎസ് 2.3.3ന് ശേഷമോ ഐഒഎസ് 7ന് ശേഷമോ ഉള്ള പ്ലാറ്റ്ഫോമുകളിലേക്ക് മാറാനാണ് ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ് നല്കുന്ന നിര്‍ദ്ദേശം.
അതേസമയം പ്ലാറ്റ്ഫോമുകള് മാറുമ്പോള്‍ വാട്സ്ആപ് ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അവസരം ഇപ്പോഴില്ലെന്നും വാട്സ് ആപ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ചാറ്റ് ഹിസ്റ്ററി ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് മെയില്‍ വഴി അയക്കാനുള്ള സംവിധാനം ഒരുക്കുമെന്നും വാട്സ്ആപ് അറിയിക്കുന്നുണ്ട്. വാട്സ് ആപ് സപ്പോര്‍ട്ട് പേജിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളുള്ളത്.
2009ല്‍ വാട്സ് ആപ് വരുമ്പോള്‍ ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്ഫോമുകള് ആകെ വിപണിയിലുള്ള മൊബൈലുകളില്‍ 25 ശതമാനത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 70ശതമാനത്തോളം വിപണിയില്‍ നിറഞ്ഞു നിന്ന ബ്ലാക്ക്ബെറിയും നോക്കിയയുമായിരുന്നു വിപണിയിലെ രാജാക്കന്മാര്. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ബ്ലാക്ക്ബെറിയുടേയും നോക്കിയയുടെ പ്ലാറ്റ്ഫോമായ സിംബിയനിന്റേയും ജനപ്രീതി കുറഞ്ഞതാണ് പിന്‍വലിക്കല്‍ നടപടിക്ക് വാട്സ്ആപിനെ പ്രേരിപ്പിച്ചത്.