ഡിലീറ്റ് ചെയ്ത് അക്കൌണ്ട് ഉടമകളുടെ വിവരം ഫേസ്ബുക്കുമായി പങ്കുവെക്കരുതെന്ന് വാട്സ് ആപ്പിനോട് കോടതി
|വാട്സ്ആപ്പ് പോലുള്ള ഇന്‍സ്റ്റന്‍സ് മെസേജ്ജിങ് സര്‍വീസുകളെ നിലവിലുള്ള നിയമത്തിന് കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ട്രായിയോടും കോടതി നിര്‍ദേശിച്ചു.....
ഡിലീറ്റ് ചെയ്ത് അക്കൌണ്ട് ഉടമകളുടെ വിവരം ഫേസ്ബുക്കുമായി പങ്കുവെക്കരുതെന്ന് വാട്സ് ആപ്പിനോട് ഡല്‍ഹി ഹൈക്കോടതി.സെപ്തംബര്‍ 25 മുതല്‍ പുതിയ പ്രൈവസി പോളിസ് വാട്സ്ആപിന് പ്രാബല്യത്തില്‍ വരുത്താമെന്നും കോടതി പറഞ്ഞു. വാട്സ്ആപ്പ് പോലുള്ള ഇന്‍സ്റ്റന്‍സ് മെസേജ്ജിങ് സര്‍വീസുകളെ നിലവിലുള്ള നിയമത്തിന് കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ട്രായിയോടും കോടതി നിര്‍ദേശിച്ചു.ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസുബുക്കുമായി പങ്കുവെക്കുന്ന തരത്തില്‍ വാട്സ് ആപിന്‍രെ പ്രൈവസി പോളിസി മാറ്റുന്നതിന്ന് ഉപയോക്താക്കളുടെ മൌലികാവകാശ ലംഘനമാണെന്നാരോപിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്.