ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം അവസാനിപ്പിക്കുന്നു
|ഒന്നര പതിറ്റാണ്ട് നീണ്ട സ്‍മാര്‍ട്ട് ഫോണ്‍ നിര്‍മാണ രംഗത്തു നിന്നു ലോകോത്തര കമ്പനിയായ ബ്ലാക്‌ബെറി പിന്‍വാങ്ങുന്നു.
ഒന്നര പതിറ്റാണ്ട് നീണ്ട സ്‍മാര്‍ട്ട് ഫോണ്‍ നിര്‍മാണ രംഗത്തു നിന്നു ലോകോത്തര കമ്പനിയായ ബ്ലാക്‌ബെറി പിന്‍വാങ്ങുന്നു. സ്മാര്‍ട്‌ഫോണ്‍ രംഗത്ത് ഏറ്റവും കൂടുതല്‍ പാരമ്പര്യമുള്ള ബ്ലാക്‌ബെറി 14 വര്‍ഷത്തെ ബിസിനസിനാണ് തിരശീലയിടുന്നത്. സോഫ്‌റ്റ്‍വെയര്‍ വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് ബ്ലാക്‌ബെറി ഫോണ്‍ നിര്‍മാണം അവസാനിപ്പിക്കുന്നത്. 14 വര്‍ഷം മുമ്പ് ക്വവേര്‍ട്ടി കീപാഡുകളുമായി വിപണി കീഴടക്കിയ ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണുകള്‍ കുറച്ചുകാലത്തിനുള്ളില്‍ തന്നെ മൊബൈല്‍ ഫോണ്‍ പ്രേമികളുടെ സ്വപ്നമായി മാറിയിരുന്നു. എന്നാല്‍ പിന്നീട് ടച്ച് സ്‌ക്രീനുകളുമായി ആപ്പിള്‍, സാംസംഗ് തുടങ്ങിയ കമ്പനികള്‍ എത്തിയതോടെ മത്സരിക്കാന്‍ കഴിയാതെ വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്നാണ് ബ്ലാക്‌ബെറി സ്മാര്‍ട്‌ഫോണ്‍ നിര്‍മാണത്തില്‍നിന്നു പിന്തിരിയുന്നതെന്നാണ് സൂചന. 2010നു ശേഷം കമ്പനിയുടെ വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. സോഫ്റ്റ്‍വെയര്‍, ഹാര്‍ഡ്‍വെയര്‍, ആപ്ലിക്കേഷനുകള്‍ തുടങ്ങിയവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ജോണ്‍ ചെന്‍ പറഞ്ഞു.