കഴിഞ്ഞ വര്‍ഷം ഏറ്റവും വിറ്റഴിഞ്ഞ സ്മാര്‍ട്ട്ഫോണായി ആപ്പിള്‍ ഐ ഫോണ്‍ 6 എസ്
|ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്സ് 2007 ജനുവരിയില്‍ ഐ ഫോണിനെ വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ ഐ ഫോണിന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല
കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും വിറ്റഴിഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന റെക്കോര്‍ഡ് ആപ്പിള്‍ ഐ ഫോണ്‍ 6 എസ് ന്. ലണ്ടന്‍ ആസ്ഥാനമായ ധനകാര്യ സേവന സ്ഥാപനം ഐ എച്ച് എസ് മാര്‍ക്കിറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരമാണ് ഐ ഫോണ്‍ മുന്നിലെത്തിയത്.
ആപ്പിള്‍ സ്ഥാപകനായ സ്റ്റീവ് ജോബ്സ് 2007 ജനുവരിയില്‍ ഐ ഫോണിനെ വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ ഐ ഫോണിന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. ഓരോ വര്‍ഷവും വില്‍പ്പനയും ജനപ്രീതിയും വര്‍ധിച്ചുവന്നു. കഴിഞ്ഞ വര്‍ഷം ഐ ഫോണ്‍ 6 എസ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞപ്പോള്‍ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഐ ഫോണ്‍ 7 ആണ് വിപണി കീഴടക്കിയത്. 2016 ജൂണില്‍ ആപ്പിള്‍ പുറത്തുവിട്ട കണക്ക് പ്രകാരം 1 ലക്ഷം കോടി ഐ ഫോണ്‍ വിറ്റഴിഞ്ഞു. ലോക ജനസംഖ്യയുമായി തരതമ്യംചെയ്യുന്പോള് ഇത് ഏഴാം സ്ഥാനത്താണ്. ആപ്പിളിന്റെ വരുമാനത്തിന്റെ 60 ശതമാനവും ഐ ഫോണ്‍ വില്‍പ്പനയില്‍ നിന്നാണ് . 14 ശതമാനം വരുമാനം നല്കുന്ന ആപ്പിള്‍ സേവനങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്. 2016 ല്‍ ടൈം മാഗസിന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോക ജനതയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഉപകരണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഐ ഫോണിന് കഴിഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമായതും ടെച്ച് സ്ക്രീന്‍ ഉള്ളതും പാട്ടുകേള്‍ക്കുന്നതിനുള്ള ഐ പോഡിന്റെ ധര്‍മം നിര്‍വഹിക്കുന്നതുമായ ഫോണ്‍ എന്ന നിലയിലാണ് ഐ ഫോണിന്റെ ആദ്യ പതിപ്പ് 2007 ല്‍ അവതരിപ്പിക്കപ്പെട്ടത്. ആദ്യം അമേരിക്കയില്‍ മാത്രമായിരുന്നു വില്‍പ്പന. ഇന്ത്യയില്‍ 2008 ലാണ് വില്‍പ്പന ആരംഭിച്ചത്.