Tech
എയര്‍ലാന്‍ഡര്‍ 10, വിസ്‍മയ വിമാനംഎയര്‍ലാന്‍ഡര്‍ 10, വിസ്‍മയ വിമാനം
Tech

എയര്‍ലാന്‍ഡര്‍ 10, വിസ്‍മയ വിമാനം

Alwyn
|
30 May 2018 11:19 AM GMT

അമേരിക്കയിലെ കാര്‍ഡിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ നിന്നുമാണ് വിമാനത്തിന്റെ കന്നി പറക്കല്‍ നടന്നത്.

പുതിയ ആകാശ വിപ്ലവത്തിന് തുടക്കം കുറിച്ച് കൂറ്റന്‍ ആകാശ കപ്പലായ 'എയര്‍ലാന്‍ഡര്‍ 10' പറന്നുയര്‍ന്നു. അമേരിക്കയിലെ കാര്‍ഡിംഗ്ടണ്‍ എയര്‍ഫീല്‍ഡില്‍ നിന്നുമാണ് വിമാനത്തിന്റെ കന്നി പറക്കല്‍ നടന്നത്. ബ്രിട്ടന്റെ ഹൈ ബ്രീട് എയര്‍ വെഹിക്കിള്‍ കമ്പനിയാണ് എയര്‍ ലാന്‍ഡര്‍ 10 ന്റെ നിര്‍മ്മാതാക്കള്‍.

വിമാനങ്ങളെക്കാള്‍ വലുപ്പമേറിയതും മലിനീകരണം കുറഞ്ഞതുമാണ് വിമാനം. മണിക്കൂറില്‍ 148 കിലോമീറ്ററാണ് വേഗത. 92 മീറ്റര്‍ നീളവും 26മീറ്റര്‍ ഉയരവുമുണ്ട് വിമാനത്തിന്. എവിടെനിന്നും പറന്നുയരാമെന്നതും ഇറക്കാമെന്നതും വിമാനത്തിന്റെ പ്രത്യേകതയാണ്. നാല് എഞ്ചിനുകളും കാറ്റില്‍ ഗതി നിയന്ത്രിക്കാന്‍ ചെറുചിറകുമുണ്ട്. ഹീലിയം നിറച്ചതിനാല്‍ അഞ്ച് ദിവസം വരെ ആകാശത്ത് തങ്ങി നില്‍ക്കാന്‍ കഴിയും. ഒരേസമയം ചരക്ക് വിമാനത്തിന്റേയും യുദ്ധവിമാനത്തിന്റേയും ഹെലികോപ്ടറിന്റേയും ചുമതല നിര്‍വഹിക്കാന്‍ കഴിയും എയര്‍ലാന്‍ഡറിന്. രക്ഷാ പ്രവര്‍ത്തനത്തിനും സൈനികാവശ്യത്തിനുമാണ് വിമാനമിപ്പോള്‍ ഉപയോഗിക്കുക. വന്‍കിട യന്ത്രങ്ങളുയര്‍ത്താനും വിമാനത്തിനാകും. 2018ല്‍ യാത്രക്കായി 12 വിമാനങ്ങള്‍ എത്തുന്നതോടെ ഇിതാലകും ഭാവി വിമാനയാത്രകളെന്ന് കമ്പനി അവകാശപ്പെടുന്നു.

Similar Posts