ശരാശരിയിലും താഴെ ഫീച്ചറുകളുള്ള ഫോണിന് 2.3 കോടി രൂപ
|ആഢംബര ഫോണ്‍ നിര്‍മ്മാതാക്കളായ വെര്തുവാണ് ഈ 5000 രൂപയുടെ ഫോണിന്റെ ഫീച്ചറുകള്‍ പോലുമില്ലാത്ത സ്മാര്‍ട്ട്ഫോണിന് കോടികള്‍ വിലയിട്ടിരിക്കുന്നത്.
നിലവില്‍ വിപണിയിലുള്ള ശരാശരി സ്മാര്ട്ട്ഫോണുകളെടുത്ത് നോക്കിയാല്‍ ഏഴയലത്തെത്താത്ത ഫോണിന് 2.3കോടി രൂപ. ആഢംബര ഫോണ്‍ നിര്‍മ്മാതാക്കളായ വെര്തുവാണ് ഈ 5000 രൂപയുടെ ഫോണിന്റെ ഫീച്ചറുകള്‍ പോലുമില്ലാത്ത സ്മാര്‍ട്ട്ഫോണിന് കോടിക്കണക്കിന് രൂപ വിലയിട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വിലയേറിയ ഫോണായിട്ടാണ് ഇത് വിലിയിരുത്തപ്പെടുന്നത്.
വെര്‍തുവിന്റെ സിഗ്നേച്ചര്‍ രൂപമായ സര്‍പ്പം ചുറ്റി വരിഞ്ഞ നിലയിലാണ് ഫോണിന്റെ ഡിസൈന്‍. 439 മാണിക്യകല്ലുകള്കൊണ്ടാണ് ഈ സര്‍പ്പത്തെ നിര്‍മ്മിച്ചിരിക്കുന്നത്. സര്‍പ്പത്തിന്റെ പച്ചക്കണ്ണ് മരതകമാണ്. 288 ഭാഗങ്ങളുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രിട്ടനിലാണ് കൂട്ടിയോജിപ്പിച്ചതെന്ന് ചൈനീസ് വെബ്സൈറ്റായ ഗിസ്ചൈന റിപ്പോര്‍ട്ടു ചെയ്തു. ഈ അത്യഡംബരഫോണുകളില് എട്ട് എണ്ണം മാത്രമാണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്.
ചൈനീസ് ഇ കൊമേഴ്സ് പോര്‍ട്ടലായ ഖഉ.രീാല്‍ നിന്നും ഈ ഫോണ്‍ ആവശ്യക്കാര്‍ക്ക് വാങ്ങാനാകും. കൂടുതലായി 145 ഡോളര്‍ കൂടി നല്കിയാല് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ട്. രണ്ട് ഇഞ്ച് 240*320 ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ടച്ച് സ്ക്രീനില്ല. രണ്ട് ജിബി റാമും 16 ജിബി റോമുമുള്ള ഫോണില്‍ അഞ്ചര മണിക്കൂര്‍ സംസാരസമയമാണ് ബാറ്ററി വാഗ്ദാനം ചെയ്യുന്നത്.