Tech
ജിയോക്ക് വെല്ലുവിളിയുമായി 2000 രൂപയുടെ ഫോണുമായി ബിഎസ്എന്‍എല്‍ജിയോക്ക് വെല്ലുവിളിയുമായി 2000 രൂപയുടെ ഫോണുമായി ബിഎസ്എന്‍എല്‍
Tech

ജിയോക്ക് വെല്ലുവിളിയുമായി 2000 രൂപയുടെ ഫോണുമായി ബിഎസ്എന്‍എല്‍

Subin
|
30 May 2018 6:37 AM GMT

ഇന്ത്യന്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സിനേയും ലാവയേയും കൂട്ടുപിടിച്ചാണ് ബിഎസ്എന്‍എല്‍ സ്വപ്‌ന പദ്ധതി സാക്ഷാത്ക്കരിക്കാനിറങ്ങുന്നത്.

രാജ്യത്തെ ടെലികോം മേഖലയില്‍തന്നെ വലിയ മാറ്റങ്ങള്‍ക്കിടയാണ് ജിയോയുടെ കടന്നുവരവ്. മറ്റ് ടെലികോം സേവന ദാതാക്കള്‍ ജിയോയെ വെല്ലുന്ന ഓഫറുകള്‍ നല്‍കാന്‍ ഇപ്പോഴും പെടാപ്പാട് പെടുകയാണ്. ഇപ്പോള്‍ ഒരു പടികൂടി കടന്ന് ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിച്ചുകൊണ്ട് ജിയോ ഫോണിനെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍.

വെറും രണ്ടായിരം രൂപയ്ക്ക് ദീപാവലി(ഒക്ടോബര്‍ 19)ക്ക് മുമ്പായി ഫീച്ചര്‍ഫോണ്‍ പുറത്തിറക്കുമെന്നാണ് ബിഎസ്എന്‍എല്‍ അധികൃതരുടെ വാഗ്ദാനം. ഇന്ത്യന്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സിനേയും ലാവയേയും കൂട്ടുപിടിച്ചാണ് ബിഎസ്എന്‍എല്‍ സ്വപ്‌ന പദ്ധതി സാക്ഷാത്ക്കരിക്കാനിറങ്ങുന്നത്. ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് മത്സരിച്ച് ബുദ്ധിമുട്ടിലായ ഇന്ത്യന്‍ കമ്പനികള്‍ക്ക് ആശ്വാസം കൂടിയാണ് ബിഎസ്എന്‍എലിന്റെ നടപടി.

റിലയന്‍സ് ജിയോയുടെ 4ജി ഓഫറുകളെ വെല്ലുന്ന രീതിയില്‍ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ച് നേരത്തെ തന്നെ ഉപഭോക്താക്കളെ ബിഎസ്എന്‍എല്‍ ഞെട്ടിച്ചിരുന്നു. ഫീച്ചര്‍ഫോണ്‍ വഴി ഗ്രാമീണമേഖലയിലെ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. അതേസമയം പുതിയ ഫീച്ചര്‍ഫോണ്‍ 4ജി സപ്പോര്‍ട്ട് ചെയ്യുന്നതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Related Tags :
Similar Posts