Tech
കുട്ടികള്‍ക്ക് ഐ ഫോണ്‍ കൊടുക്കല്ലേ..കൊടുത്താല്‍ ഇതായിരിക്കും ഫലംകുട്ടികള്‍ക്ക് ഐ ഫോണ്‍ കൊടുക്കല്ലേ..കൊടുത്താല്‍ ഇതായിരിക്കും ഫലം
Tech

കുട്ടികള്‍ക്ക് ഐ ഫോണ്‍ കൊടുക്കല്ലേ..കൊടുത്താല്‍ ഇതായിരിക്കും ഫലം

Jaisy
|
30 May 2018 5:09 AM GMT

തെറ്റായ പാസ് വേഡ് ഉപയോഗിച്ചതുകാരണം ഇവരുടെ ഫോണ്‍ ലോക്കായത് 48 വര്‍ഷമാണ്

കുട്ടികള്‍ക്ക് ഫോണ്‍ കളിക്കാന്‍ കൊടുക്കുന്നത് ഭൂരിഭാഗം മാതാപിതാക്കളുടെയും പതിവാണ്. അതു കുട്ടികള്‍ക്ക് നല്ലതല്ലെന്ന് മാത്രമല്ല, നമുക്കും പണി കിട്ടുമെന്നും മനസിലാക്കണം. രണ്ടു വയസുകാരനായ മകന് വീഡിയോ കാണാന്‍ ഐ ഫോണ്‍ കൊടുത്ത അമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. തെറ്റായ പാസ് വേഡ് ഉപയോഗിച്ചതുകാരണം ഇവരുടെ ഫോണ്‍ ലോക്കായത് 48 വര്‍ഷമാണ്.

ഷാങ്ഹായി സ്വദേശി ലുവിനാണ് ഈ അക്കിടി പറ്റിയത്. മകന് വിദ്യാഭ്യാസ സംബന്ധിയായ വീഡിയോ കാണാനാണ് തന്റെ ഐ ഫോണ്‍ കൊടുത്തതെന്നാണ് ലു പറയുന്നത്. എന്നാല്‍ പല തവണ തെറ്റായ പാസ്‍വേഡ് ഉപയോഗിച്ച് മകന്‍ ഫോണ്‍ തുറക്കാന്‍ ശ്രമിച്ചു. അതോടെ ഫോണ്‍ ലോക്കായി.. രണ്ട് സെക്കന്റും മിനിറ്റുമൊന്നുമല്ല, 25 മില്യണ്‍ മിനിറ്റ് അതായത് 48 വര്‍ഷത്തെക്കാണ് ഫോണ്‍ ലോക്കായതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോണില്‍ ശേഖരിച്ചുവച്ചതെല്ലാം നഷ്ടമാകുമെന്ന പേടിയിലാണ് ലു.

ഫോണുമായി ആപ്പിള്‍ സ്റ്റോറിലെത്തിയ ലുവിന് മുന്നില്‍ രണ്ടു വഴിയേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. അല്ലെങ്കില്‍ 48 വര്‍ഷം കാത്തിരിക്കുക! ഫോണ്‍ റീസെറ്റ് ചെയ്താല്‍ അതില്‍ ശേഖരിച്ചുവെച്ചതെല്ലാം നഷ്ടമാകും. അതിനാല്‍ ആ വഴിക്ക് നീങ്ങേണ്ട എന്നാണ് ലു വിന്റെ തീരുമാനം. 80 വര്‍ഷത്തേക്ക് ഫോണ്‍ ലോക്കായ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന ആള്‍ പറഞ്ഞു.

Related Tags :
Similar Posts