ഷവോമിയുടെ റെഡ്മി 5 ഇന്ത്യയില്‍ എത്തി
|ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി 5ഇന്ത്യയില്‍ അവതരിപ്പിച്ചു.
ചൈനീസ് കമ്പനിയായ ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി 5ഇന്ത്യയില്‍ അവതരിപ്പിച്ചു. കോപാക്റ്റ് പവര്‍ ഹൌസ് എന്ന ടാഗ് ലൈനില്‍ എത്തിയ ഫോണില്‍ വിവിധ ഫീച്ചറുകളുണ്ട്. റെഡ്മി 4നെ അപേക്ഷിച്ച് സ്ലിം ആണ് റെഡ്മി 5. ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് പുതിയ മോഡലുകളെന്ന് കമ്പനി അവകാശപ്പെടുന്നു. മൂന്ന് വാരിയന്‍റിലാണ് റെഡ്മി 5 എത്തുന്നത്. 2ജിബി റാം+ 16 ജിബി ഇന്‍റേണല്‍ സ്റ്റേറേജുമുള്ള മോഡലിന് 7,999ഉം 3ജിബി(32ജിബി ഇന്‍റേണല്‍ സ്റ്റോറേജ്) മോഡലിന് 8999 ഉം 4ജിബി റാം(64 ജിബി ഇന്‍റേണല്‍ സ്റ്റേറേജ്) മോഡലിന്10,999 രൂപയുമാണ് ഇന്ത്യയിലെ വില.
ഈ മാസം 20 മുതല്‍ ഓണ്‍ലൈന്‍ വഴി വില്‍പനക്കെത്തും. ബ്ലാക്ക്, ഗോള്‍ഡ്, ലൈക്ക് ബ്ലൂ, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ മോഡലുകള്‍ ലഭ്യമാണ്. എല്‍ഇഡി ഫ്ളാഷോടെയുള്ള 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, 12 മെഗാപിക്സല്‍ ബാക്ക് ക്യാമറ. 5.7 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലെ, 3300 എം.എ.എച്ച് ആണ് ബാറ്ററി. ഫുള്‍ ചാര്‍ജില്‍ നോര്‍മല്‍ ഉപയോഗത്തിന് ഒരു ദിവസം ലഭിക്കും, 10 മണിക്കൂര്‍ തുടര്‍ച്ചയായി വീഡിയോ കാണാനും സാധ്യമാകും. 157 ഗ്രാം ആണ് സെറ്റിന്‍റെ ഭാരം. കഴിഞ്ഞ ഡിസംബറില്‍ ഷവോമി റെഡ്മി 5 ചൈനയില്‍ പുറത്തിറക്കിയിരുന്നു.