ഇനി 360 ഡിഗ്രി ഫോട്ടോയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം
|360 ഡിഗ്രി ക്യാമറയില്‍ എടുത്ത ഫോട്ടോക്ക് പുറമെ മൊബൈല്‍ ഫോണില്‍ എടുക്കുന്ന പനോരമ ഫോട്ടോകളും ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്യാം, ഇത് 360 ഡിഗ്രി കാഴ്ചയിലേക്ക് ഫേസ്‍ബുക്ക് തന്നെ മാറ്റിയെടുക്കും
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആപിലൂടോ പ്രശസ്തമായ 360 ഡിഗ്രി ഫോട്ടോ ഇനി ഫേസ്ബുക്കിലും അപ്‍ലോഡ് ചെയ്യാം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കമ്പനി പുതിയ ഫീച്ചര്‍ ഫേസ്‍ബുക്കില്‍ ആവിഷ്കരിച്ചത്.
360 ഡിഗ്രി ക്യാമറയില്‍ എടുത്ത ഫോട്ടോക്ക് പുറമെ മൊബൈല്‍ ഫോണില്‍ എടുക്കുന്ന പനോരമ ഫോട്ടോകളും ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്യാം, ഇത് 360 ഡിഗ്രി കാഴ്ചയിലേക്ക് ഫേസ്‍ബുക്ക് തന്നെ മാറ്റിയെടുക്കും
വിര്‍ച്വല്‍ റിയാലിറ്റിക്ക് അനുയോച്യമായ മറ്റ് ഉല്‍പന്നങ്ങളിലും 360 ഡിഗ്രി ഫോട്ടോകള്‍ കാണാന്‍ സാധിക്കും.
ഡസ്ക്‍ടോപില്‍ ഫേസ്ബുക്കിന്റെ വെബ് വെര്‍ഷനിലും, ആന്‍ഡ്രോയിഡ്, ഐഒഎസ് ഫേസ്ബുക്ക് ആപിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലുമാണ് 360 ഡിഗ്രി ഫോട്ടോകള്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.
ഇത്തരത്തിലുള്ള 360 ഡിഗ്രി വീഡിയോ അപ്‍ലോഡ് ചെയ്യാനും കാണാനുമുള്ള സൌകര്യം കഴിഞ്ഞ സെപ്തംബറില്‍ ഫേസ്‍ബുക്ക് അവതരിപ്പിച്ചിരുന്നു.
'നിങ്ങള്‍ സാധാരണ ഫോട്ടോ അപ്‍ലോഡ് ചെയ്യുന്ന പോലെ മൊബൈലിലോ, 360 കാമറയിലെ എടുത്ത പനോരമ ഫോട്ടോ അപ്‍ലോഡ് ചെയ്താല്‍ മതി. ഞങ്ങളത് 360 ഡിഗ്രിയിലേക്കും മാറ്റും പിന്നീട്, 360 വീഡിയോ കണ്ടത് പോലെ ഫോട്ടോയും ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും" ഫേസ്‍ബുക്ക് ബ്ലോഗില്‍ കുറിച്ചു
വെബ് ഫേസ്ബുക്കില്‍ 360 ഡിഗ്രി ഫോട്ടോയില് മൌസ് കൊണ്ട് നീക്കി ഫോട്ടോ മുഴുവനായും കാണാന്‍ പറ്റും, മൊബൈലില്‍ കൊമ്പാസ് ഐകനില്‍ തൊട്ടോ വിരല്‍ കൊണ്ട് നീക്കിയോ, ഫോണ്‍ ചലിപ്പിച്ച് കൊണ്ടോ 360 കാഴ്ച ആസ്വദിക്കാന്‍ സാധിക്കും.
കാഴ്ചകള്‍ ആ സ്ഥലത്ത് നിന്ന് കാണുന്ന പോലെ കാണാന്‍ സാധിക്കുന്നു എന്നതാണ് 360 ഡിഗ്രി ഫോട്ടോകളുടെ പ്രധാന് ആകര്‍ഷണം.