Tech
ഓഫ് ലൈന്‍ കാഴ്ചയൊരുക്കി  യു ട്യൂബ് ഗോഓഫ് ലൈന്‍ കാഴ്ചയൊരുക്കി യു ട്യൂബ് ഗോ
Tech

ഓഫ് ലൈന്‍ കാഴ്ചയൊരുക്കി യു ട്യൂബ് ഗോ

Damodaran
|
2 Jun 2018 7:03 PM GMT

ഗോ ഡൌണ്‍ലോഡ് ചെയ്തിട്ടുള്ള അടുത്തുള്ള വ്യക്തികളുമായി നെറ്റ് ഇല്ലെങ്കിലും വീഡിയോ ഷെയര്‍ ചെയ്യാനാകുമെന്നതാണ് ഏറ്റവും പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.....

ഇന്ത്യന്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ച് പുതിയ യു ട്യൂബ് ആപ്ലിക്കേഷന്‍. യു ട്യൂബ് ഗോ എന്ന ആപ്ലിക്കേഷന്‍ ഓഫ് ലൈന്‍ കാഴ്ചക്ക് പ്രഥമ പരിഗണന നല്‍കിയാണ് വികസിപ്പിച്ചിട്ടുള്ളത്. പുതിയ ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങും. ഡാറ്റാ ചാര്‍ജുകള്‍ പരമാവധി കുറക്കുയാണ് ലക്ഷ്യമെന്ന് യു ട്യൂബ് ബ്ലോഗ് വ്യക്തമാക്കുന്നു. വിഡിയോ പ്ലേ ചെയ്യുന്നതിന് മുന്നോടിയായി തന്നെ പ്രിവ്യൂവും വീഡിയോ എത്ര എംബിയാണെന്ന വിവരവും ഉപയോക്താവിന് ലഭ്യമാകുമെന്നാണ് പുതിയ ആപ്ലിക്കേഷന്‍റെ ഒരു സവിശേഷത.

ഇന്‍റര്‍നെറ്റിന്‍റെ സഹായമില്ലാതെ തന്നെ വീഡിയോ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും കഴിയും. വീഡിയോവുടെ വിവിധ ഭാഗങ്ങളുടെ ചെറിയ ഫോട്ടോ ഉള്‍പ്പെടുന്നതാണ് പ്രിവ്യൂ. ഒരു വീഡിയോയുടെ ഉള്ളടക്കം സംബന്ധിച്ച വ്യക്തമായ ധാരണ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് ഇതിന്‍റെ ഏറ്റവും വലിയ ഗുണം. ഗോ ഡൌണ്‍ലോഡ് ചെയ്തിട്ടുള്ള അടുത്തുള്ള വ്യക്തികളുമായി നെറ്റ് ഇല്ലെങ്കിലും വീഡിയോ ഷെയര്‍ ചെയ്യാനാകുമെന്നതാണ് ഏറ്റവും പ്രധാന സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Similar Posts