ഐഡിയയും വൊഡാഫോണും ഒന്നിച്ചു
|40 കോടി ഉപയോക്താക്കളാണ് ഐഡിയ - വൊഡാഫോണ്‍ കന്പനികളുടെ സംയുക്ത സംരംഭത്തിന് കീഴിലുള്ളത്. റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ലയനം
ടെലികോം സേവനദാതാക്കളായ ഐഡിയ സെല്ലുലര്‍ ലിമിറ്റഡും വൊഡാഫോണ്‍ ഇന്ത്യയും തമ്മില്‍ ലയിട്ടു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ കന്പനി എന്ന ബഹുമതി പുതിയ സംരംഭത്തിനാകും. 40 കോടി ഉപയോക്താക്കളാണ് ഐഡിയ - വൊഡാഫോണ്‍ കന്പനികളുടെ സംയുക്ത സംരംഭത്തിന് കീഴിലുള്ളത്. റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ലയനം.
പുതിയ കന്പിനയുടെ 45 ശതമാനം ഓഹരി വൊഡാഫോണിന് കീഴിലാലും 26 ശതമാനം ഓഹരിയാണ് ഐഡിയക്കുള്ളതെന്ന് മുംബൈ സ്റ്റോക് എക്സ്ചേഞ്ചില്‍ ലയനം സംബന്ധിച്ച് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ടെലികോം ടവര്‍ കന്പനിയായ ഇന്‍ഡസ് ടവേഴ്സില്‍ വൊഡാഫോണിനുള്ള 42 ശതമാനം ഓഹരി സംയുക്ത സംരംഭത്തിന് കീഴില്‍ വരില്ല.