ഫേസ്ബുക്ക് ഉപയോഗിക്കുന്നത് 200 കോടി ആളുകള്‍
|ഓരോ മാസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 1.94 കോടിയുടെ വര്‍ധനയാണുണ്ടാകുന്നതെന്ന് കമ്പനിയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു
ഉപഭോക്താക്കളുടെ എണ്ണത്തിലും ലാഭത്തിലും വലിയ നേട്ടമുണ്ടാക്കി ഫേസ്ബുക്ക്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസ കണക്കനുസരിച്ച് ഇരുന്നൂറ് കോടി ആളുകളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.
ഓരോ മാസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 1.94 കോടിയുടെ വര്‍ധനയാണുണ്ടാകുന്നതെന്ന് കമ്പനിയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 1.3 കോടി ജനങ്ങള്‍ നിത്യവും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. ലോകത്ത് നാലിലൊന്ന് ആളുകളും നിത്യവും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. ഇതില്‍ യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നീ രാജ്യക്കാരും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനത്തിന്റെ വര്‍ധനയാണ് ഫേസ്ബുക്കിന്റെ ലാഭത്തിലുണ്ടായിരിക്കുന്നതെന്ന് യുഎസ് ടെക് ഭീമന്മാര് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ആദ്യപാദത്തില്‍, മൂവ്വായിരം കോടി ഡോളറിന്റെ നേട്ടം . വിദ്വേഷ പ്രസംഗം, ബാലപീഡനം, സ്വയം ഉപദ്രവം എന്നീ വിഷയങ്ങളില്‍ കഴിഞ്ഞ കുറച്ചാഴ്ചകളായി കടുത്ത സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് ഈ വലിയ നേട്ടം ഫേസ്ബുക്ക് കരസ്ഥമക്കിയിരിക്കുന്നത്. ഉള്ളടക്കം പരിശോധിക്കാന്‍ 3000 പേരെ പുതുതായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഫേക്ക് ബുക്ക് ചീഫ് എക്സിക്യുട്ടീവ് മര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
കൂടാതെ വലിയൊരു ദൌത്യത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക്. ഉടന്‍ തന്നെ ടെലിവിഷന്‍ ചാനലെന്ന ഫേസ്ബുക്കിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് സുക്കര്‍ ബര്‍ഗ് പറഞ്ഞു.