ഫേസ്ബുക്കിലെ സ്വന്തം ഡാറ്റ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍
|അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ട്രംപിന് അനുകൂലമായി മാറ്റാന്‍ ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്തകളുടെ പ്രളയം സൃഷ്ടിച്ച കാംബ്രിഡ്ജ് അനലറ്റിക ഇത്തരത്തിലുള്ള ഒരു ക്വിസ് ആണ് വ്യക്തിഗത വിവരങ്ങള്‍ കവരാന്‍ ഉപയോഗിച്ചതെന്നാണ് സൂചന.
നിങ്ങള്‍ ഒരു മലയാള സിനിമ താരത്തെ വിവാഹം കഴിച്ചാല്‍ എങ്ങിനെയിരിക്കും? അറിയണോ? ഇവിടെ ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കില്‍ അടുത്തകാലത്തായി ഇത്തരത്തിലുള്ള ചോദ്യങ്ങളുമായി എത്തുന്ന തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകളുടെ പ്രളയമാണ്. നിങ്ങളുടെ ഐക്യു പരിശോധിക്കാം, മരണം ഏതു രീതിയിലായിരിക്കുമെന്നറിയണോ തുടങ്ങി ചോദ്യങ്ങളുടെ രൂപം പല തരത്തിലാകും. ക്ലിക് ചെയ്താല്‍ ലഭിക്കുന്ന ഉത്തരങ്ങളോ ആരെയും ആകര്‍ഷിക്കുന്നതാണ് താനും. ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷിതമാണെന്ന ഉറപ്പോടു കൂടിയാണ് ഇവയില്‍ പലതും വരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ട്രംപിന് അനുകൂലമായി മാറ്റാന്‍ ഫേസ്ബുക്കിലൂടെ വ്യാജ വാര്‍ത്തകളുടെ പ്രളയം സൃഷ്ടിച്ച കാംബ്രിഡ്ജ് അനലറ്റിക ഇത്തരത്തിലുള്ള ഒരു ക്വിസ് ആണ് വ്യക്തിഗത വിവരങ്ങള്‍ കവരാന്‍ ഉപയോഗിച്ചതെന്നാണ് സൂചന. നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം അറിയാമെന്ന ക്വിസാണ് അനലിറ്റിക ഉപയോഗിച്ചതെന്നാണ് ഇപ്പോഴത്തെ നിഗമനം.
തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളില്‍ നിന്നും ഫേസ്ബുക്കിലെ സ്വന്തം ഡാറ്റ സംരക്ഷിക്കാനുള്ള മാര്‍ഗം
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഏറ്റവും ചര്‍ച്ചയാകുന്നത് ഫേസ്ബുക്കിലെ വ്യക്തിഗത ഡാറ്റ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ്. ഏറ്റവും സുരക്ഷിതമായ ഒരു മാര്‍ഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നതില് ചിലത് ഇപ്രകാരമാണ്.
1) ഫേസ്ബുക്കിലെ സ്വന്തം പ്രൊഫൈലിലേക്ക് ലോഗ് ഇന്‍ ചെയ്യുക
2) സെറ്റിങ്സ് (Settings) ക്ലിക് ചെയ്ത് ആപ് സെറ്റിങ് പേജിലേക്ക് പ്രവേശിക്കുക
3) Apps, Websites and Plugins എന്നതിന് താഴെയുള്ള എഡിറ്റ് ബട്ടണ്‍ ക്ലിക് ചെയ്യുക
4) Disable platform ക്ലിക് ചെയ്യുക.
ഇതോടെ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാനാകാതെയാകും. ഇത് ഒരു കടന്ന കൈയാണെന്ന് കരുതുണ്ടെങ്കില്‍ അതിനും പരിഹാരമുണ്ട്.
1) ഫേസ്ബുക്കിലെ സ്വന്തം പ്രൊഫൈലിലേക്ക് ലോഗ് ഇന്‍ ചെയ്യുക
2) സെറ്റിങ്സ് (Settings) ക്ലിക് ചെയ്ത് ആപ് സെറ്റിങ് പേജിലേക്ക് പ്രവേശിക്കുക
3) ബയോ, ജന്മദിനം, കുടുംബം, മതപരമായ വിവരങ്ങള്‍ തുടങ്ങി തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകളുമായി നിങ്ങള്‍ പങ്കുവയ്ക്കാനാഗ്രഹിക്കാത്ത കാറ്റഗറികള്‍ അണ്-ക്ലിക് ചെയ്യുക.
ഗെയിമുകളും ക്വിസുകളും ഉപയോഗിക്കുമ്പോള്‍ സ്വന്തം ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് ലോഗ്- ഇന്‍ ചെയ്യാതെ നേരിട്ട് ബന്ധപ്പെട്ട സൈറ്റിലേക്ക് പ്രവേശിക്കുകയാകും ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു,