Tech
എങ്ങനെ വാട്സ്ആപില്‍ നിന്നു വീഡിയോ കോള്‍ ചെയ്യാംഎങ്ങനെ വാട്സ്ആപില്‍ നിന്നു വീഡിയോ കോള്‍ ചെയ്യാം
Tech

എങ്ങനെ വാട്സ്ആപില്‍ നിന്നു വീഡിയോ കോള്‍ ചെയ്യാം

Alwyn K Jose
|
3 Jun 2018 12:50 PM GMT

അടുത്തിടെയാണ് വാട്സ്ആപില്‍ വീഡിയോ കോള്‍ സവിശേഷത അവതരിപ്പിച്ചതായുള്ള വാര്‍ത്തകള്‍ വന്നത്.

അടുത്തിടെയാണ് വാട്സ്ആപില്‍ വീഡിയോ കോള്‍ സവിശേഷത അവതരിപ്പിച്ചതായുള്ള വാര്‍ത്തകള്‍ വന്നത്. വിന്‍ഡോസിലും ഐഫോണിലും ആന്‍ഡ്രോയ്ഡിലും ഈ ഫീച്ചര്‍ അവതരിപ്പിച്ചെങ്കിലും ബീറ്റ വേര്‍ഷനില്‍ മാത്രമാണ് ഇത് ലഭിച്ചിരുന്നത്. വീഡിയോ കോള്‍ സവിശേഷതയുള്ള പുതിയ അപ്ഡേഷനായി കാത്തിരുന്ന് ക്ഷമ നശിച്ചെങ്കില്‍ ബീറ്റ ടെസ്റ്റിന്റെ ഭാഗമാകാനുള്ള അവസരമൊരുക്കുകയാണ് വാട്സ്ആപ്. ഇതിനായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും വാട്സ്ആപ് മെസഞ്ചര്‍ ആപ് തുറക്കണം. ആപിന്റെ പേജ് തുറന്നു കഴിഞ്ഞാല്‍ കമന്റുകള്‍ക്ക് താഴെ ബീറ്റ ടെസ്റ്റര്‍ അകാനുള്ള ബട്ടന്‍ കാണാം. ഇതില്‍ I'M IN എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഉപഭോക്താവില്‍ നിന്നും ഉറപ്പ് ലഭിച്ചാല്‍ ബീറ്റ ടെസ്റ്റര്‍ അകാനുള്ള ആദ്യ കടമ്പ പൂര്‍ത്തിയായി. തുടര്‍ന്ന് അല്‍പസമയം കാത്തിരിക്കേണ്ടി വരും. ഇതിനു ശേഷം നിങ്ങള്‍ ബീറ്റ ടെസ്റ്റര്‍ ആയിക്കഴിഞ്ഞുവെന്ന സന്ദേശം ലഭിക്കും. തുടര്‍ന്ന് വാട്സ്ആപ് മെസഞ്ചറിന്റെ അപ്ഡേഷന്‍ ബട്ടന്‍ വരുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. ഇതിനു ശേഷം ആപ് അപ്ഡേറ്റ് ആയി കഴിഞ്ഞാല്‍ ആപ് തുറന്ന് നിങ്ങള്‍ക്ക് വീഡിയോ കോള്‍ ചെയ്യേണ്ട കോണ്ടാക്ട് തുറക്കുക. ഇതില്‍ കോള്‍ ബട്ടന്‍ കാണാന്‍ കഴിയും. ഇതില്‍ അമര്‍ത്തിയാല്‍ വോയിസ് കോള്‍, വീഡിയോ കോള്‍ എന്നിങ്ങനെ രണ്ടു ഓപ്ഷനുകള്‍ കാണാം. ഇതില്‍ വീഡിയോ കോളില്‍ അമര്‍ത്തിയാല്‍ വാട്സ്ആപില്‍ നിന്നു നിങ്ങളുടെ ആദ്യ വീഡിയോ കോളിലേക്ക് പോകാന്‍ കഴിയും. മറ്റൊരു കാര്യം ബീറ്റ ടെസ്റ്ററായ നമ്പറിലേക്ക് മാത്രമെ നിങ്ങള്‍ക്ക് വീഡിയോ കോള്‍ ചെയ്യാന്‍ കഴിയൂ..

Similar Posts