സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലേക്ക് ഇന്‍ഫിനിക്‌സിന്റെ പുതിയ മോഡല്‍
|ആകര്‍ഷണീയ ഫീച്ചറുകളാണ് ഇന്‍ഫിനിക്‌സ് ഒരുക്കുന്നത്.
ഹോങ്കോങ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഇന്‍ഫിനികിസ് പുതിയ സ്മാര്‍ട്ട്‌ഫോണുമായി ഇന്ത്യന്‍ വിപണിയിലേക്ക്. ഇന്‍ഫിനിക്‌സ് ഹോട്ട് എസ്3 എന്ന് പേരിട്ട ഫോണിന് 8,999 രൂപയാണ് വില. ഈ ചെറിയ വിലക്കുള്ളില്‍ ആകര്‍ഷണീയ ഫീച്ചറുകളാണ് ഇന്‍ഫിനിക്‌സ് ഒരുക്കുന്നത്. 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് പ്രത്യേകത. ഡ്യൂവല്‍ സോഫ്റ്റ് എല്‍ഇഡി ഫ്ളാഷോടെയുള്ളതാണ് ഇതിലെ സെല്‍ഫി ക്യാമറ. 3ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നിവയാണ് മറ്റു പ്രത്യേകത. ഒറിയോ ആന്‍ഡ്രോയിഡാണ് ഉപയോഗിക്കുന്നത്.
5.65ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, 13 മെഗാപിക്‌സല്‍ ബാക്ക് ക്യാമറ, 4000 എം.എ.എച്ച് ബാറ്ററി, 128 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം. അതേസമയം 4ജിബി റാമും 64ജിബി സ്റ്റോറേജുമുളള മോഡലിന് 10,999 രൂപയാണ്. ഫ്ളിപ്പ്കാര്‍ട്ട് വഴിയാണ് ആദ്യ വില്‍പ്പന. ഈ മാസം 12 മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. ഇന്‍ഫിനിക്‌സിന്റെ ആദ്യ മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കിയിരുന്നു. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണിന്റെ വലിയ മാര്‍ക്കറ്റ് മുന്നില്‍കണ്ടാണ് ഇന്‍ഫിനിക്‌സിന്റെ പുതിയ നീക്കം. വൈകാതെ ഓഫ്‌ലൈന്‍ മാര്‍ക്കറ്റിലൂടെയും എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.