Tech
താഴെ വീണാല്‍ പിന്നെ ഐഫോണ്‍ X നെ നോക്കണ്ടതാഴെ വീണാല്‍ പിന്നെ ഐഫോണ്‍ X നെ നോക്കണ്ട
Tech

താഴെ വീണാല്‍ പിന്നെ ഐഫോണ്‍ X നെ നോക്കണ്ട

Subin
|
4 Jun 2018 9:26 AM GMT

ആപ്പിളിന്റെ ഐഫോണുകളില്‍ ഏറ്റവും വേഗത്തില്‍ തകരുന്നതെന്നാണ് ഐഫോണ്‍ Xനെ സ്‌ക്വയര്‍ ട്രേഡ് വിശേഷിപ്പിച്ചിരിക്കുന്നത്. 

ആപ്പിള്‍ ഐഫോണുകളില്‍ ഏറ്റവും പെട്ടെന്ന് പൊട്ടിത്തകരുന്ന ഫോണെന്ന ചീത്തപ്പേര് നേടിയിരിക്കുകയാണ് ഐഫോണ്‍ X. ഒരിക്കല്‍ താഴെ വീണാല്‍ ഉപഭോക്താക്കള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത ഏല്‍പ്പിച്ച ശേഷമായിരിക്കും ഐഫോണ്‍ പത്ത് പൂര്‍ണ്ണ രൂപത്തിലെത്തുകയെന്നതാണ് മുന്നറിയിപ്പ്. ഐഫോണ്‍ X ന്റെവീഴ്ച്ചയും തകരലുമെല്ലാം സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

അമേരിക്കന്‍ വെബ് സൈറ്റായ സിനെറ്റ് പുറത്തുവിട്ട വീഡിയോയിലാണ് ഐഫോണ്‍ വീഴുമ്പോള്‍ അതിവേഗം തകരുന്ന ദൃശ്യങ്ങളുള്ളത്. ആദ്യ വീഴ്ച്ചയില്‍ തന്നെ ഫോണിന്റെ വശങ്ങളിലെ ഗ്ലാസ് തകരുന്നുണ്ട്. ഡിസ്‌പ്ലേയുള്ള ഭാഗം നിലത്തിടിച്ച് വീണാല്‍ പ്രത്യാഘാതം കൂടുതല്‍ ഭീകരമായിരിക്കും. അതുകൊണ്ടു തന്നെ സുരക്ഷാ കെയ്‌സുകളില്ലാതെ ഐഫോണ്‍ X ഉപയോഗിക്കുന്നത് ആത്മഹത്യാപരമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സ്‌ക്വയര്‍ ട്രേഡ് ഇതിനേക്കാള്‍ രൂക്ഷമായ ഡ്രോപ് ടെസ്റ്റാണ് നടത്തിയത്. 30 മിനുറ്റ് വെള്ളത്തില്‍ സുരക്ഷിതമായി കഴിയുന്ന പരീക്ഷണത്തില്‍ മാത്രമാണ് ഐഫോണ്‍ Xന് വിജയിക്കാനായത്. എളുപ്പത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് ഉപഭോക്താക്കളെ ഓര്‍മ്മിപ്പിക്കാനായിരിക്കും ഇന്‍ഷുറന്‍സ് കമ്പനി ശ്രമിക്കുകയെങ്കിലും അവരുടെ പരീക്ഷണ ഫലത്തെ സംശയിക്കേണ്ടതില്ലെന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ വിദഗ്ധരുടെ അഭിപ്രായം. ആപ്പിളിന്റെ ഐഫോണുകളില്‍ ഏറ്റവും വേഗത്തില്‍ തകരുന്നതെന്നാണ് ഐഫോണ്‍ Xനെ സ്‌ക്വയര്‍ ട്രേഡ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഐഫോണ്‍X ന്റെ സ്‌ക്രീനിനു മാത്രം 65.50ഡോളറാണ്(ഏകദേശം 4300 രൂപ) നിര്‍മ്മാണ ചിലവ്. ഐഫോണ്‍ ശ്രേണിയില്‍ ഏറ്റവും വിലയുള്ള സ്‌ക്രീനാണിത്. ഐഫോണ്‍ 8ന്റെ 4.7 ഇഞ്ച് സ്‌ക്രീനിന് 36 ഡോളറായിരുന്നു(ഏകദേശം 2300 രൂപ) വില. പക്ഷേ ഐഫോണ്‍ Xന്റെ സ്‌ക്രീനിന്റെ അറ്റകുറ്റപണികള്‍ക്ക് മാത്രം ആപ്പിള്‍ വാങ്ങുന്നത് 279ഡോളറാണ്(ഏകദേശം 18000 രൂപ) സ്‌ക്രീന്‍ മാറ്റികിട്ടണമെങ്കില്‍ 549 ഡോളറാകും (ഏകദേശം 35000 രൂപ!)

ഐഫോണ്‍ X കയ്യില്‍ നിന്നൊന്നു വീണാല്‍ ചെറുതല്ലാത്ത ആഘാതമായിരിക്കും ഉപഭോക്താക്കള്‍ക്ക് സംഭവിക്കുകയെന്ന് ചുരുക്കം.

Related Tags :
Similar Posts