Tech
അരനൂറ്റാണ്ടിന് ശേഷം ക്യൂബന്‍ മണ്ണില്‍ അമേരിക്കന്‍ വിമാനമിറങ്ങിഅരനൂറ്റാണ്ടിന് ശേഷം ക്യൂബന്‍ മണ്ണില്‍ അമേരിക്കന്‍ വിമാനമിറങ്ങി
Tech

അരനൂറ്റാണ്ടിന് ശേഷം ക്യൂബന്‍ മണ്ണില്‍ അമേരിക്കന്‍ വിമാനമിറങ്ങി

Alwyn
|
5 Jun 2018 5:23 PM GMT

50 വര്‍ഷത്തെ ഇടവേളക്ക് ശേഷം അമേരിക്ക - ക്യൂബ ദൈനംദിന വിമാന സര്‍വീസിന് തുടക്കമായി.

50 വര്‍ഷത്തെ ഇടവേളക്ക് ശേഷം അമേരിക്ക - ക്യൂബ ദൈനംദിന വിമാന സര്‍വീസിന് തുടക്കമായി. ജെറ്റ്ബ്ലൂ എയര്‍വെയ്‌സിന്റെ 150 സീറ്റുകളുള്ള എ 320 വിമാനമാണ് ആദ്യ സര്‍വീസ് നടത്തുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് ആരംഭിക്കും. ഉത്സവ പ്രതീതിയിലായിരുന്നു വിമാനത്തിലെ ഒരുക്കങ്ങള്‍. ഫോര്‍ട്ട് ലോഡര്‍ഡയിലില്‍ റണ്‍വേയിലും സമാന സാഹചര്യം. സന്തോഷത്തിന്റെ പ്രതീകമായുയര്‍ന്ന ജലധാരക്കടിയിലൂടെ വിമാനം പ്രവേശിച്ചു. പിന്നെ ക്യൂബ ലക്ഷ്യമാക്കി ചരിഞ്ഞുയര്‍ന്നു. ശീതയുദ്ധ ശത്രുക്കളായ ഇരുരാജ്യങ്ങളുടെയും വാണിജ്യ സഞ്ചാര കൂട്ടുകെട്ട് 2014 മുതല്‍ ആരംഭിച്ച ചര്‍ച്ചകളുടെ ലക്ഷ്യപൂര്‍ത്തീകരണം കൂടിയാണ്. ഈ മാസം മുതല്‍ മൂന്ന് കമ്പനികള്‍ കൂടി സര്‍വീസ് ആരംഭിക്കും.

Similar Posts