Tech
ഫേസ്ബുക്കിന് അടിമയാണോ, നിങ്ങള്‍ ചെലവഴിക്കുന്ന സമയമറിയാന്‍ പുതിയ ഫീച്ചര്‍ 
Tech

ഫേസ്ബുക്കിന് അടിമയാണോ, നിങ്ങള്‍ ചെലവഴിക്കുന്ന സമയമറിയാന്‍ പുതിയ ഫീച്ചര്‍ 

Web Desk
|
25 Jun 2018 2:07 AM GMT

പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക് എത്തുന്നു. 

പുതിയ മാറ്റങ്ങളുമായി ഫേസ്ബുക്ക് എത്തുന്നു. ഒരാള്‍ എത്രസമയം ഫേസ്ബുക്കില്‍ ചെലവഴിച്ചു എന്നറിയുന്നതിനുള്ള പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് ഫേസ്ബുക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദിവസത്തെ സമയമോ ഒരാഴ്ചത്തെ സമയമോ ഈ ഫീച്ചര്‍ മുഖേന അറിയാന്‍ കഴിയും. അതേസമയം ഫേസ്ബുക്കിന് വല്ലാതെ അടിമയാകുന്നുവെന്ന് തോന്നലുണ്ടെങ്കിലും സമയപരിധി നിശ്ചയിക്കാനും ഈ ഫീച്ചറിലൂടെ കഴിയും.

നിശ്ചയിച്ച പരിധി കഴിഞ്ഞാല്‍ പിന്നെ പുതിയ അപ്‌ഡേഷനൊന്നും വാളില്‍ എത്തില്ല. ഇത്തരത്തിലൊരു ഫീച്ചര്‍ തയ്യാറാക്കുകയാണെന്നാണ് ഫേസ്ബുക്ക് വക്താവിനെ ഉദ്ധരിച്ച് ടെക്ചര്‍ച്ച് എന്ന അമേരിക്കയിലെ പ്രമുഖ ടെക് സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ സമാനമായ ഫീച്ചറുകളുമായി ആപ്പിളും ഗുഗിളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക്കിന്റെ പുതിയ ഫീച്ചര്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. എന്നാല്‍ എന്ന് മുതലാണ് പുതിയ ഫീച്ചര്‍ നിലവില്‍ വരിക എന്ന് വ്യക്തമല്ല.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ്ങ് ആപ്പായ ഇന്‍സ്റ്റാഗ്രാമും ഇത്തരത്തിലുള്ള ഒരു ഫീച്ചര്‍ ആഡ് ചെയ്യാനുള്ള ശ്രമത്തിലാണ്. എത്ര സമയം ഈ ആപ്പില്‍ ചെലവഴിച്ചു എന്ന് അറിയാനുള്ള സൗകര്യം ഈ ഫീച്ചറില്‍ ഉണ്ടാകും. കൃത്യമായി ഒരു സമയം സെറ്റ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടാകും.

Related Tags :
Similar Posts