Tech
വില്‍പനയില്‍ വന്‍ നേട്ടം സ്വന്തമാക്കി ഷവോമി 
Tech

വില്‍പനയില്‍ വന്‍ നേട്ടം സ്വന്തമാക്കി ഷവോമി 

Rishad
|
26 Jun 2018 1:33 PM GMT

വില്‍പനയില്‍ വന്‍ നേട്ടവുമായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. 

വില്‍പനയില്‍ വന്‍ നേട്ടവുമായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. കമ്പനിയുടെ പുതിയ മോഡലുകളായ എം.ഐ 8, എം.ഐ8 എസ്ഇ എന്നിവ പതിനെട്ട് ദിവസം കൊണ്ട് പത്ത് ലക്ഷം ഫോണുകള്‍ വിറ്റുപോയെന്ന് വക്താവ് ദൊനാവന്‍ സംഗ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അവകാശപ്പെടുന്നത്.

ജൂണ്‍ അഞ്ചിനാണ് മോഡലുകള്‍ വില്‍പനക്ക് എത്തിയത്. ഇൌ രണ്ട് മോഡലുകള്‍ക്കൊപ്പം എം.ഐ8 എക്സപ്ലോര്‍ എന്ന മോഡലും ഇറക്കിയിരുന്നെങ്കിലും വില്‍പനക്കില്ലായിരുന്നു. മെയ് അവസാനമാണ് ഇൌ മൂന്ന് മോഡലുകളും അവതരിച്ചത്.

എം.ഐ 8ന്‍റെ പ്രത്യേകതകള്‍, 6.21 ഇഞ്ച് ഫുള്‍ എച്ച്.ഡി അംലോയിഡ് ഡിസ്പ്ലെ(18.7:9 ആസ്പെക്ട് റാഷ്യോ) ഐഫോണ്‍ X മോഡല്‍ ഫ്രണ്ട് സ്ക്രീന്‍ ബോഡി. 6ജിബി റാം. 256 ജിബി സ്റ്റോറേജ്. ഡ്യുവല്‍ സിം, ഒറിയോ ബേസ്ഡ് എം.ഐ.യു.ഐ 10 ആന്‍ഡ്രോയിഡ്. വിവിധ പ്രത്യേകതകളോടെ ഹൈ ക്യാളിറ്റി ക്യാമറ. 3.5എം.എം ഹെഡ്ഫോണ്‍ ജാക്കറ്റ്.

എം.ഐ 8 എസ്.ഇയുടെ പ്രത്യേകതകള്‍ ഏറെക്കുറെ എം.ഐ8ന്‍റെത് പോലെയാണ്. 6ജിബി റാം, 64ജിബി സ്റ്റോറേജുമാണ് എസ്.ഇയുടെത്. എംഐ8 വൈകാതെ തന്നെ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ഫോണാണ് എംഐ8.

Related Tags :
Similar Posts