ബിഗ് ബാറ്ററി, ബിഗ് സ്ക്രീന്‍; മോട്ടോ ഇ5 പ്ലസ് വരുന്നു
|മോട്ടോറോളയുടെ പുതിയ മോഡല്‍ മോട്ടോ ഇ5പ്ലസ് ഇന്ത്യയിലേക്ക്.
മോട്ടോറോളയുടെ പുതിയ മോഡല്‍ മോട്ടോ ഇ5പ്ലസ് ഇന്ത്യയിലേക്ക്. കഴിഞ്ഞ ഏപ്രിലിലാണ് പുതിയ മോഡല്‍ അവതരിച്ചത്. 13,000 ആണ് വില. വലിയ സ്ക്രീന്‍, കരുത്തുറ്റ ബാറ്ററി ബാക്ക്അപ്പ് എന്നാണ് ട്വിറ്ററിലൂടെ കമ്പനി മോഡലിനെ വിശേഷിപ്പിക്കുന്നത്. 6ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലെ(1440x720 പിക്സല്‍ റെസലൂഷന്‍) ക്വാല്‍കോം സ്നാപ്ട്രാഗണ്‍ 435 പ്രൊസസര്‍, 3ജിബി റാം, 32ജിബി ഇന്റേണല്‍ സ്റ്റോറേജ്, 256 ജിബി വരെ എക്സപാന്‍ഡ് ചെയ്യാം. ആന്‍ഡ്രോയിഡ് 8.0 ഒറിയോ, 12 എംപി പിന് ക്യാമറ, 8എം.പി സെല്‍ഫി ക്യാമറ. 4ജി കണക്ടീവിറ്റി സൗകര്യങ്ങള്‍.
ബാറ്ററി ബാക്ക് അപ്പാണ് ഇൌ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. 5000 എം.എ.എച്ചാണ് ബാറ്ററി ബാക്ക് അപ്. 15 വാട്ടിന്റെ ടര്‍ബോ പവര്‍ ചാര്‍ജിങും ഉണ്ട്. ആറ് മണിക്കൂര്‍ ഉപയോഗത്തിന് വെറും 15മിനുറ്റ് ചാര്‍ജിങ് മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മോട്ടോറോളയുടെ സെഡ്3 ബ്രസീലില്‍ പുറത്തിറക്കിയിരുന്നു. ഏകദേശം 40,000 ആണ് ഇതിന്റെ വില. ഇന്ത്യയില്‍ ഈ മോഡലും ഈ മാസം എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 32, 64 ജിബി എന്നീ രണ്ട് വാരിയന്റുകളിലാണ് ഈ മോഡല്‍ എത്തുന്നത്.
BIG battery. BIG screen. For BIG entertainment. The #motoe5plus is on its way. Get set to say #helloentertainment! Stay tuned. pic.twitter.com/eGKxElhLmY
— Motorola India (@motorolaindia) June 29, 2018