Tech
വറൈറ്റി മൊബൈല്‍ എയര്‍ബാഗ്, ഇനി  ഫോണ്‍ നിലത്ത് വീണ് പൊട്ടില്ല   
Tech

വറൈറ്റി മൊബൈല്‍ എയര്‍ബാഗ്, ഇനി ഫോണ്‍ നിലത്ത് വീണ് പൊട്ടില്ല   

Web Desk
|
1 July 2018 10:21 AM GMT

എത്ര സുരക്ഷാ കവചം ഉണ്ടായിട്ടും ചിലപ്പോള്‍ കാര്യമുണ്ടാവില്ല, കയ്യില്‍ നിന്ന് മൊബൈല്‍ഫോണ്‍ നിലത്ത് വീണാല്‍ ഫോണിന്റെ ഗ്ലാസിനോ, ബാക്ക് ബോഡിക്ക് പൊട്ടലോ സംഭവിക്കും. 

എത്ര സുരക്ഷാ കവചം ഉണ്ടായിട്ടും ചിലപ്പോള്‍ കാര്യമുണ്ടാവില്ല, കയ്യില്‍ നിന്ന് മൊബൈല്‍ഫോണ്‍ നിലത്ത് വീണാല്‍ ഫോണിന്റെ ഗ്ലാസിനോ, ബാക്ക് ബോഡിക്കോ പൊട്ടല്‍ സംഭവിക്കും. എന്നാല്‍ നിലത്ത് വീഴുന്ന ഫോണിന് ഇനി ഒരു പോറലും ഏല്‍ക്കില്ല. അത്തരത്തിലൊരു എയര്‍ബാഗ് കണ്ടെത്തിയിരിക്കുകയാണ് ജര്‍മനിയിലെ ഒരു കൂട്ടം ഇലക്ട്രോണിക് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍.

ഫോണ്‍ നിലത്ത് വീഴുമ്പോള്‍ ഓട്ടോമാറ്റിക്കലി ഇൌ എയര്‍ബാഗ് ഒപ്പണാവും. (മൊബൈല്‍ഫോണിന്‍റെ നാല് വശങ്ങളില്‍ ഒതുങ്ങിയിരിക്കുന്ന ചെറിയ ചിറകുപോലെയുള്ള സംവിധാനമാണിത്.) അതിനാല്‍ ഫോണില്‍ ഘടിപ്പിച്ച ഈ സംവിധാനമാവും നിലത്ത് പതിക്കുക. അതിനാല്‍ ഫോണിന് ഒന്നും സംഭവിക്കില്ല. ജര്‍മ്മനയിലെ ആലെന്‍ സര്‍വകലാശാലയിലെ ഫിലിപ്പ് ഫ്രെന്‍സല്‍ എന്ന 25കാരനായ വിദ്യാര്‍ത്ഥിയാണ് ഇങ്ങനെയൊരു ആശയത്തിന് പിന്നില്‍. നാല് വര്‍ഷത്തെ ചിന്തകള്‍ക്ക് ശേഷമാണ് ഫിലിപ്പ് ഈ ആശയം പൂര്‍ത്തിയാക്കി എയര്‍ബാഗ് പുറത്തെത്തിച്ചത്.

ഫോണിന്റെ നാല് ഭാഗത്തും ഘടിപ്പിച്ച താരതമ്മ്യേന ചെറിയൊരു ചിറക് പോലുള്ള ഡിവൈസ് തനിയെ തുറക്കുന്നതാണ് ടെക്‌നോളജി. പ്രത്യേക സെന്‍സര്‍ വഴിയാണ് ഫോണ്‍ നിലത്തേക്ക് വീഴുന്നുവെന്ന് ഈ ഉപകരണം മനസ്സിലാക്കുന്നത്. പ്രൊഫഷനല്‍ ക്യാമറകള്‍ക്കും ഉപകരിക്കുന്ന രീതിയില്‍ ഇതിനെ മാറ്റാനുള്ള ശ്രമത്തിലാണ് ഫിലിപ്പും സംഘവും. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിച്ചിട്ടില്ല.

Related Tags :
Similar Posts